Kerala

Gulf

Chalanam

Obituary

Video News

പട്‌ളയുടെ നാട്ടുത്സവം, 'പൊലിമ' നവംബര്‍ 20 ന് തുടങ്ങും

പട്‌ള:(my.kasargodvartha.com 17/11/2017) മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമശീര്‍ഷനും ഉത്തരമലബാറിലെ ആദ്യ മാപ്പിളക്കവികളില്‍ ശ്രദ്ധേയനുമായ പട്‌ള കുഞ്ഞി മാഹിന്‍ കുട്ടി വൈദ്യരുടെ നാടായ പട്‌ളയില്‍ നാട്ടുത്സവമായ പൊലിമ നവംബര്‍ 20ന് തുടക്കമാകും. നാലായിരത്തിലധികം ജനസംഖ്യയുള്ള പട്‌ളയില്‍, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഇതാദ്യമായാണ് നാട്ടുത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരസ്പര സ്‌നേഹവും വിശ്വാസവും സഹകരണവും സൗഹൃദവും പൊലിമയോടെ നിലനിര്‍ത്തുവാനും സുമനസ്സോടെ സുഖ ദു:ഖങ്ങളില്‍ പങ്ക് ചേരുന്ന തലമുറകള്‍ പുന: സൃഷ്ടിക്കുവാനുമുള്ള ഗ്രൗണ്ട് ഒരുക്കുക എന്നതാണ് പട്‌ളക്കാരുടെ പിരിശപ്പെരുന്നാളായ പൊലിമയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. പഴമയും പുതുമയും പരസ്പര പൂരകങ്ങളാണെന്നും എല്ലാം ഇഴകിച്ചേര്‍ന്ന നമ്മുടെ നാട്ടില്‍, നല്ലത് സംസാരിക്കാനും നന്മയില്‍ പങ്കാളിയാകുവാനും എന്തിന്റെ പേരിലായാലും മതിലുകളും ബ്ലോക്കുകളും ഉണ്ടാകരുതെന്നും, ഫലമയാണ് പൊലിമയുടെ സൗന്ദര്യമെന്നും കരുതുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

News, Kerala, Press meet, Patla, Polima logo reliesed, Inauguration, Patla Polima on Nov. 20th

പൊലിമയുടെ രണ്ട് ഘട്ടങ്ങളായുള്ള പ്രചരണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. 'പൊലിമൊരുക്കം' പ്രമുഖ കാലിഗ്രാഫ് ആര്‍ടിസ്റ്റ് ഖലിലുല്ലാഹ്' ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ആര്‍ട് പ്രദര്‍ശനവും ഡെമോയും പട്‌ള സ്‌കൂളില്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കഥാ ശില്‍പശാല, നാടന്‍പാട്ട് ശില്‍പശാല തുടങ്ങിയവയും അരങ്ങേറി. പൊലിമയുടെ രണ്ടാം ഘട്ട പ്രചരണോദ്ഘാടനവും പൂമുഖവാതില്‍ തുറക്കലും കേരളപ്പിറവി ദിനത്തില്‍ കവി പി.എസ്. ഹമീദ് നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് മുഖ്യാതിഥിയായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് തുടങ്ങിയ ഇശല്‍ പൊലിമ (ഗാനസദസ്) പട്‌ളയുടെ വിവിധ ഭാഗങ്ങളില്‍ ജനമനസ്സുകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

നവംബര്‍ 20 മുതല്‍ പൊലിമ ഉത്സവത്തിലേക്ക് പ്രവേശിക്കും. അതിന്റെ മുന്നോടിയായി നവംബര്‍ 19 ന് വൈകിട്ട് ഗ്രാമം ചുറ്റി വര്‍ണ്ണശബളമായ റോഡ്‌ഷോ നടക്കും. 20 ന് പൊലിമ പതാക ദിനത്തോടെ പട്‌ള നാട്ടുത്സവത്തിന് കൊടി ഉയരും. ഒരു മാസത്തിലധികം പൊലിമ ഉത്സവം നീണ്ടു നില്‍ക്കും. ഡിസംബര്‍ 23, 24 തിയ്യതികളിലെ വര്‍ണ്ണോജ്വല സമാപനാഘോഷങ്ങളോടെ ഉത്സവക്കൊടിയിറങ്ങും.

പൊലിമ ലോഗോ പ്രകാശനം കാസര്‍കോട് ജില്ലാ കളക്ടറും പൊലിമ വെബ് സൈറ്റ് ലോഞ്ചിംഗ് കാസര്‍കോട് ജില്ലാ പോലീസ് ചീഫും നിര്‍വ്വഹിച്ചിരുന്നു. ജനമൈത്രി പോലീസിന്റെ വിവിധ പരിപാടികളും പൊലിമയാഘോഷത്തിന്റെ ഭാഗമായി നടക്കും. നവംബര്‍ 25, 26 തിയ്യതികളില്‍ കാഴ്ച എക്‌സിബിഷന്‍ സംഘടിപ്പിക്കും. നവംബര്‍ 28ന് 'എഴുത്ത് സായാഹ്നം ' പൂമുഖത്ത് നടക്കും.

ഡിസംബര്‍ ഒന്നുമുതല്‍ തലമുറ സംഗമങ്ങള്‍, ബാച്ച് മേറ്റ്‌സ് മീറ്റ്, പ്രവാസിക്കൂട്ടം, എക്‌സിബിഷന്‍, നാട്ടൊരുമ, കായിക മത്സരങ്ങള്‍, സാഹിത്യ സദസ്സുകള്‍, സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍, സ്‌നേഹാദരവുകള്‍, പാചകമേള, ഇശല്‍ രാവ്, നാടന്‍ കളികള്‍, പൊലിമച്ചന്ത, കളിക്കുടുക്ക, കലാപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. ഡിസംബര്‍ 23, 24 തിയ്യതികളിലെ സമാപനോത്സവ പരിപാടികളില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് മെമ്പറും പൊലിമ ചീഫ് പാട്രണുമായ എം എ മജീദ്, ജി.എച്ച്.എസ്.എസ് പട്‌ള ഹെഡ്മിസ്ട്രസ് കുമാരി റാണി ടീച്ചര്‍, പൊലിമ ചെയര്‍മാന്‍ എച്ച്.കെ അബ്ദുര്‍ റഹ് മാന്‍, ജനറല്‍ കണ്‍വീനര്‍ അസ്ലം മാവില, ട്രഷറര്‍ പി.പി ഹാരിസ്, മീഡിയ- പബ്ലിസിറ്റി ചെയര്‍മാന്‍ എം.കെ ഹാരിസ്, പ്രോഗ്രാം ചെയര്‍മാന്‍ സി.എച്ച് അബൂബക്കര്‍, കണ്‍വീനര്‍ ഖാദര്‍ അരമന എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Press meet, Patla, Polima logo reliesed, Inauguration, Patla Polima on Nov. 20th

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive