Kerala

Gulf

Chalanam

Obituary

Video News

കായികമികവിന്റെ കരുത്തുകാട്ടി നന്മ: എന്‍ ടി വി ഇന്‍ര്‍നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ദുബൈ: (my.kasargodvartha.com 26.11.2017) എന്‍ ടി വി ഇന്‍ര്‍നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ഒണ്‍ലി ഫ്രഷ് ചാമ്പ്യന്മാരായി. ഉദ്ഘാടന മത്സരം മുതല്‍തന്നെ  മികച്ച പ്രകടനം കാഴ്ച വച്ച ടീം പതിക്കാല്‍ റണ്ണര്‍ അപ്പ് ആയി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ കരുത്തുറ്റ താരനിരകളെ അണിനിരത്തിക്കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. എല്ലാം മത്സരങ്ങളും യു.എ.ഇയിലെ വോളിബോള്‍ പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. ദുബൈ ഡ്യൂട്ടി ഫ്രീ, ഷെറൂക് അല്‍ഷംസ്, ഫ്‌ലോറല്‍, ആതിഥേയരായ നന്മ തുടങ്ങിയ മറ്റുടീമുകള്‍ ആവേശം നല്‍കുന്ന പോരാട്ടം കാഴ്ചവച്ചു.
ദുബൈ ഖിസൈസിലെ അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടനം എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ നിര്‍വഹിച്ചു. സംഘാടക സമിതി രക്ഷാധികാരി മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. പ്രദീപ് നെന്മാറ, രവീന്ദ്രന്‍ എരിഞ്ഞിപ്പുഴ, വിനോദ് കുമാര്‍, വാരിജാക്ഷന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

സമാപന സമ്മേളനത്തില്‍ മുന്‍ ദേശീയതാരവും മൂന്നു പതിറ്റാണ്ടു കാലം അബുദാബിയില്‍ കോച്ചുമായ കെ രാജശേഖരനെ പൊന്നാട അണിയിച്ചു ആദരിച്ചു. വിജയികളായ ഒണ്‍ലി ഫ്രഷ് ടീമിന് എന്‍ടിവി വിന്നര്‍ ട്രോഫിയും കാഷ് അവാര്‍ഡും എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണും, മെഡലുകള്‍ വിനോദ് കരുവഞ്ചിയവും റണ്ണര്‍ അപ് ആയ ടീം പതിക്കാലിന് ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ ട്രോഫിയും കാഷ് അവാര്‍ഡും ശ്രീജിത്ത് ബേത്തൂര്‍ മെഡലുകളും സമ്മാനിച്ചു.

വ്യക്തിഗത ചാമ്പ്യന്മാര്‍: മികച്ച സ്‌പൈക്കര്‍: ഷമീം മംഗലശേരി, മികച്ച സെറ്റര്‍: അഷംഅലി, (ഇരുവരും ഒണ്‍ലി ഫ്രഷ് ടീം), മികച്ച ലിബറോ: റഈസ് (ടീം പതിക്കാല്‍) എന്നിവര്‍ക്കുള്ള ട്രോഫികള്‍ കെ രാജശേഖരന്‍, സുകുമാരന്‍ കളക്കര, അശോകന്‍ എരിഞ്ഞിപ്പുഴ എന്നിവര്‍ നല്‍കി. ദേശീയ റഫറി മൊയ്തീന്‍കുഞ്ഞി, കോച്ചും പ്രമുഖ വോളിതാരവുമായ സഹീര്‍ എന്നിവര്‍ക്കുള്ള മൊമെന്റോ രവീന്ദ്രന്‍ എരിഞ്ഞിപ്പുഴ കൈമാറി. പ്രോഗ്രാം കണ്‍വീനര്‍ കെ വാരിജാക്ഷന്‍ നന്ദി പറഞ്ഞു.

മത്സരം വീക്ഷിക്കാന്‍ വിവിധ എമിറേറ്റുകളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം എത്തിയിരുന്നു.യു എ ഇയിലെ സാമൂഹിക സാംസ്‌കാരിക കായിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോട് ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ നന്മയും എന്‍ടിവിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ജിമാര്‍ക് മിഡില്‍ ഈസ്റ്റ് ആയിരുന്നു.

Keywords: Gulf, News, Sports, NTV International volleyball championship ends 

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive