Join Whatsapp Group. Join now!

മുന്നറിയിപ്പില്ലാതെ സര്‍വീസ് കട്ട് ചെയ്ത് കെ എസ് ആര്‍ ടി സി ദുരിതം സൃഷ്ടിക്കുന്നു

മല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി മുന്നറിയിപ്പില്ലാതെ സര്‍വീസ് കട്ടു ചെയ്യുന്നത് ജനങ്ങള്‍ക്ക് ദുരിതമാവുകയാണെന്ന് മല്ലം ന്യൂ സ്‌പോട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് Kerala, News, Mallam KSRTC Bus, Trip, Complaint
മുളിയാര്‍: (my.kasargodvartha.com 03.11.2017) മല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി മുന്നറിയിപ്പില്ലാതെ സര്‍വീസ് കട്ടു ചെയ്യുന്നത് ജനങ്ങള്‍ക്ക് ദുരിതമാവുകയാണെന്ന് മല്ലം ന്യൂ സ്‌പോട്ടിംഗ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് യോഗം കുറ്റപ്പെടുത്തി. മല്ലത്ത് നിന്നും രാവിലെ 5.40 ന് മംഗളൂരുവിലേക്കും, രാത്രി 7.40 ന് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മല്ലത്തേക്കും, നെല്ലിക്കട്ട പൈക്ക വഴി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍വീസ് ആരംഭിച്ചത്.


രാത്രികാല പൂജയ്ക്ക് മല്ലം ക്ഷേത്രത്തിലെത്തേണ്ട ഭക്തജനങ്ങള്‍ക്കും, കാസര്‍കോട് നഗരത്തിലും ചുറ്റുവട്ടങ്ങളിലുമായി ജോലി ചെയ്യുന്നവര്‍ക്കും, രാവിലെ തിരിച്ച് പോകാനും, ജോലിക്കെത്താനും ഏറെ ഉപകാരപ്രദമുള്ളതാണ് പ്രസ്തുത റൂട്ട്. എന്നാല്‍ അടുത്തിടെയായി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇടക്കിടെ സര്‍വീസ് മുടക്കം വരുത്തുകയാണ്. അവസാന സര്‍വീസ് ആയതിനാല്‍ സ്ത്രീകളും, കുട്ടികളുമടക്കം കാത്തിരുന്ന് വന്‍തുക നല്‍കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ യാത്രക്കാര്‍ക്ക് ഏറെ ദുരിതവും, പ്രയാസവും സൃഷ്ടിക്കുകയാണെന്നും, ഈ റൂട്ടിലോടേണ്ട ബസ് മറ്റൊരു റൂട്ടിലേക്ക് മാറ്റി ഓടിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് കെ സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. കെ സി റഫീഖ്, ഷെരീഫ് മല്ലത്ത്, സുബൈര്‍ മല്ലം, ഹാരിസ് മുണ്ടപ്പള്ളം അര്‍ഷാദ് പാറ, സബാദ് പാറ, അബ്ദു ചെറക്കാല്‍ ശിബിലി, സൈനുദ്ദീന്‍, ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mallam KSRTC Bus, Trip, Complaint.

Post a Comment