Join Whatsapp Group. Join now!

അജാനൂര്‍ ഇഖ്ബാല്‍ റോഡ് ഗതാഗത യോഗ്യമാക്കണം: മുസ്ലിം ലീഗ്

അജാനൂര്‍ ഇഖ്ബാല്‍ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് ഇഖ്ബാല്‍ നഗര്‍ Kerala, News, Kasargod, Kanhangad, Road, Muslim league, Muslim league demands Repair bad road.
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.11.2017) അജാനൂര്‍ ഇഖ്ബാല്‍ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ്- എം.എസ്.എഫ്- യൂത്ത്ലീഗ് സംയുക്ത യോഗം ആവശ്യപ്പെട്ടു. റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

അജാനൂര്‍ തീരദേശ മേഖലയിലുള്ള റോഡ് കുറേകാലമായി കുണ്ടുംകുഴിയുമായി ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. ഡിസംബര്‍ 14ന് ഐ മൊയ്തു ഹാജി അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സദസും നടത്താനും യോഗം തീരുമാനിച്ചു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനായി ഹെല്‍പ് ഡെസ്‌കും സംഘടിപ്പിക്കും.

Kerala, News, Kasargod, Kanhangad, Road, Muslim league, Muslim league demands Repair bad road.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം.പി അയ്യൂബ് സ്വാഗതം പറഞ്ഞു. സി.എച്ച്് ഹംസ, ഇഖ്ബാല്‍ വെള്ളിക്കോത്ത്, നദീര്‍ കൊത്തിക്കാല്‍, മുസ്തഫ കൊളവയല്‍, നൗഷാദ് ഐ.എം.കെ, കരീം കപ്പണക്കല്‍, സി ഷമീം, സി.പി ഫൈസല്‍, മുഹമ്മദ് സാബിഅ്, സമീര്‍, അഫ്നാസ്, റഊഫ്, അബ്ദുല്ല, ഇസ്മാഈല്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kanhangad, Road, Muslim league, Muslim league demands Repair bad road.

Post a Comment