Join Whatsapp Group. Join now!

മാനവ മൈത്രിക്ക് മലയോര മണ്ണ്: മുസ്ലിം ലീഗ് മലയോര സമ്മേളന പ്രചരണത്തിന് തുടക്കമായി

മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ 2017 നവംബര്‍ 15 മുതല്‍ 2018 ജനുവരി 19 വരെ ബദിയടുക്ക കേന്ദ്രമായി നടക്കുന്ന മുസ്ലിം ലീഗ് മലയോര മേഖല സമ്മേളനത്തിന്റെ Kerala, News, IUML, Conference, Propaganda
ബദിയടുക്ക: (my.kasargodvartha.com 12.11.2017) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ 2017 നവംബര്‍ 15 മുതല്‍ 2018 ജനുവരി 19 വരെ ബദിയടുക്ക കേന്ദ്രമായി നടക്കുന്ന മുസ്ലിം ലീഗ് മലയോര മേഖല സമ്മേളനത്തിന്റെ പ്രചരണം ഉദ്ഘാടനം ചെയ്തു. കടഞ്ചിയിലെ മാനവ സൗഹൃദരുടെ ആശാകേന്ദ്രമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയെയും മഹാവിഷ്ണു ശിവേ ക്ഷേത്രത്തേയും സെന്റ് മേരീസ് ചര്‍ച്ചിനെയും സാക്ഷി നിര്‍ത്തി സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറത്തിക്കൊണ്ട് സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍, സായിറാം ഗോപാല കൃഷ്ണ ഭട്ട്, ഫാദര്‍ ജോസഫ് ഈനാച്ചേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.


മലയോര സമ്മേളനത്തിന്റെ ഭാഗമായി മത സൗഹാര്‍ദത്തിനും, മനവീകതയ്ക്കും ഊന്നല്‍ നല്‍കി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ബദിയടുക്ക, കുമ്പടാജെ, ബെള്ളൂര്‍, കാറഡുക്ക, ദേലംമ്പാടി, എന്‍മകജെ, പുത്തിഗെ, എന്നീ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായും ചെങ്കള പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലുമായി നടക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം അബ്ദുല്ല മുഗു, എ എം കടവത്ത്, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, പി ഡി എ റഹ് മാന്‍, ബഷീര്‍ പള്ളംങ്കോട്, അന്‍വര്‍ ഓസോണ്‍, ശംസുദ്ദീന്‍ കിന്നിംങ്കാര്‍, ബദ്‌റുദ്ദീന്‍ താസിം, ശ്യാം ഭട്ട്, തിരുപതി കുമാര്‍ ഭട്ട്, ആനന്ദ മവ്വാര്‍, എസ് മയ്യ, ബേബിച്ചന്‍ മത്തായി, അബ്ദുല്ല ചാലക്കര, ഹസൈനാര്‍ ഹാജി മാളിക, ഹമീദ് പള്ളത്തടുക്ക, അബ്ബാസ് ഹാജി ബിര്‍മിനടുക്ക, എ എസ് അഹ് മദ്, അലി തുപ്പക്കല്‍, ബി ടി അബ്ദുല്ല കുഞ്ഞി, റഷീദ് ബെളിഞ്ചം, ഹസ്സന്‍ നെക്കര, അലി പുളിന്റടി, ഉബൈദ് ഗോസാഡ, ഹൈദര്‍ കുടുപ്പംകുഴി, അബു ഹാപ്പി, ഫാറൂഖ് കുമ്പഡാജ, സക്കീര്‍ ബദിയടുക്ക, ഖയ്യൂം മാന്യ, അബ്ദുല്ല കെദക്കാര്‍, ഹമീദ് ബാറക്ക, ഷാനവാസ് മാര്‍പ്പിനടുക്കം, എം ബി മുഹമ്മദ് കുഞ്ഞി, റിയാസ് പെരഡാല തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, IUML, Conference, Propaganda.

Post a Comment