Join Whatsapp Group. Join now!

മര്‍കസ് പ്രചാരണ സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി പ്രചാരണത്തിന്റെ ഭാഗമായി കല്ലൂരാവിയില്‍ 17ന് നടക്കുന്ന സമ്മേളനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് Kerala, News, Religion, Markaz, Minister KT Jaleel
കാഞ്ഞങ്ങാട്: (my.kasargodvartha.com 15/11/2017) കോഴിക്കോട് കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി പ്രചാരണത്തിന്റെ ഭാഗമായി കല്ലൂരാവിയില്‍ 17ന് നടക്കുന്ന സമ്മേളനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ സി കെ അബ്ദുല്‍ ഹമീദ് സഖാഫി അധ്യക്ഷനാകും.


എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖ പ്രഭാഷണവും വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണവും നടത്തും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കെ പി സതീഷ്ചന്ദ്രന്‍, വി വി രമേശന്‍, സി അബ്ദുല്ലഹാജി ചിത്താരി, അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം, സി എച്ച് ആലിക്കുട്ടി ഹാജി, അഷ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുല്‍ സത്താര്‍ പഴയകടപ്പുറം, മടിക്കൈ അബ്ദുല്ലഹാജി, ഹമീദ് മൗലവി കൊളവയല്‍, ബഷീര്‍ മങ്കയം, പി വി സുകുമാരന്‍, മഹ് മൂദ് മുറിയനാവി, എ ഹമീദ്ഹാജി, എം ഹസൈനാര്‍ പടന്നക്കാട്, ഹസൈനാര്‍ കല്ലൂരാവി, ഷാഫി സഖാഫി മുട്ടുന്തല, പി കെ മഹ് മൂദ് ഹാജി, കെ പി കുഞ്ഞഹമ്മദ്ഹാജി, കെ പി മുഹമ്മദ്കുഞ്ഞി, ഇസ്മാഈല്‍ മൗലവി മരക്കാപ്പ്, സഹായി ഹസൈനാര്‍, അബ്ദുല്ല പെരിയോട്ട്, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ സലാം സഖാഫി, പി സി ശമീര്‍, വിനോദ്കുമാര്‍, ആദം മുസ്ലിയാര്‍, സി എച്ച് ഫാറൂഖ്, മുഹമ്മദ് മൗലവി, സി എച്ച് ഉനൈഫ് തുടങ്ങിയവര്‍ സംബന്ധിക്കും. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി മഹ് മൂദ് മദനി പതാക ഉയര്‍ത്തലും കെ എ അബൂബക്കര്‍ മൗലവി പ്രാര്‍ത്ഥനയും നിര്‍വഹിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ സി കെ അബ്ദുല്‍ ഹമീദ് സഖാഫി, എസ് വൈ എസ് സോണ്‍ വൈസ് പ്രസിഡന്റ് ഹമീദ് മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പഴയകടപ്പുറം, സെക്രട്ടറി ബഷീര്‍ മങ്കയം, കണ്‍വീനര്‍ സി എച്ച് മൂസ, മഹ് മൂദ് മദനി, ഫാറൂഖ് കല്ലൂരാവി, മുഹമ്മദ് മൗലവി, ബഷീര്‍ ടൈലര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Markaz, Minister KT Jaleel.

Post a Comment