Kerala

Gulf

Chalanam

Obituary

Video News

മഴയത്തും ആവേശം ചോരാതെ മാലിക് ദീനാര്‍ ഉറൂസിന് ആയിരങ്ങളെത്തി; മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സനദ്ദാന സമ്മേളനം ഞായറാഴ്ച

കാസര്‍കോട്: (my.kasargodvartha.com 04.11.2017) അനുഗ്രഹം പോലെ പെയ്ത മഴയത്തും മാലിക് ദീനാര്‍ ഉറൂസിന്റെ ആവേശം ഒട്ടും ചോര്‍ന്നില്ല. മഴ വകവെക്കാതെ സ്ത്രീകളടക്കം ആയിരങ്ങളാണ് ഉറൂസിന്റെ മൂന്നാം ദിനമായ ശനിയാഴ്ച രാത്രി ഒഴുകിയെത്തിയത്. പ്രമുഖ പണ്ഡിതരായ എം ആലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ മഹ് മൂദ് ഹാജി കടവത്ത്, ആര്‍ പി അബ്ദുര്‍ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.


പ്രമുഖ പ്രാസംഗികന്‍ അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ദേവര്‍ശോല പ്രഭാഷണം നടത്തി. ഉറൂസിന്റെ രണ്ടാം ദിവസം പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഉദവിയെ കേള്‍ക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. അഞ്ചിന് ഞായറാഴ്ച രാവിലെ 10.30ന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പാരന്റ്‌സ് മീറ്റ് നടക്കും. ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ എ എം ബഷീറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.

സിറാജുദ്ധീന്‍ പറമ്പത്ത്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. എന്‍ എം കറമുല്ല ഹാജി, കെ എച്ച് അഷ്‌റഫ്, എന്‍ കെ അമാനുല്ല, ഹസൈനാര്‍ തളങ്കര, ടി എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, ബി എം അബ്ദുര്‍ റഹ് മാന്‍, എം ഹസൈനാര്‍, മുജീബ് റഹ് മാന്‍ കെ കെ പുറം, സുല്‍ഫിക്കര്‍ ഖാന്‍ എന്നിവര്‍ സംബന്ധിക്കും. മാലിക് ദീനാര്‍ ഇസ്‌ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും അക്കാദമി വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് ഹുദവി നന്ദിയും പറയും.

വൈകുന്നേരം നാലു മണിക്ക് സനദ് ദാന സമ്മേളനം. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കരയുടെ അധ്യക്ഷതയില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണവും നടത്തും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി, ത്വാഖ അഹ് മദ് മൗലവി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കെ സി മുഹമ്മദ് ബാഖവി എന്നിവര്‍ സംബന്ധിക്കും.

ഉറൂസ് കമ്മിറ്റി സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ നന്ദിയും പറയും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഉറൂസ് പരിപാടിയില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, സെക്രട്ടറി കെ എച്ച് മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Uroos, Celebration, Malik Deenar.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive