Join Whatsapp Group. Join now!

മലര്‍വാടി ടീന്‍ ഇന്ത്യ ജില്ലാതല വിജ്ഞാനോത്സവം 'ലിറ്റില്‍ സ്‌കോളര്‍ 2017' സംഘടിപ്പിച്ചു

മലര്‍വാടി ടീന്‍ ഇന്ത്യ കാസര്‍കോട് ജില്ലാതല വിജ്ഞാനോത്സവം 'ലിറ്റില്‍ സ്‌കോളര്‍ 2017' കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാKerala, News, Kanhangad, Kasargod, malarvadi, Program, Malarvadi teen India Little scholar 2017 conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.11.2017) മലര്‍വാടി ടീന്‍ ഇന്ത്യ കാസര്‍കോട് ജില്ലാതല വിജ്ഞാനോത്സവം 'ലിറ്റില്‍ സ്‌കോളര്‍ 2017' കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആര്‍ ഗൗരി പ്രിയ (ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട്), മുഹമ്മദ് ഹനാന്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ആര്യ നന്ദ കെ (ഗവ. ഹൈസ്‌കൂള്‍ ബാര) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.


യുപി വിഭാഗത്തില്‍ സായന്ത് കെ (ജിയുപിഎസ് കരിച്ചേരി), ശ്രീലക്ഷ്മി സുരേഷ് (പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൈക്കോട്ടുകടവ്), ആയുഷ് പി, (എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ മേലാങ്കോട്ട്) എന്നിവര്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടി. എല്‍ പി വിഭാഗത്തില്‍ അശ്വിന്‍ എസ് നായര്‍ (ജിയുപിഎസ് കോളിയടുക്കം), ആനന്ദ് കെ അരവിന്ദ് (എ സി കെ എന്‍ എസ് ജി യു പി എസ് മേലാങ്കോട്ട്), അര്‍പിത് എം ദിലീപ് (എ യു പി എസ് ഉദിനൂര്‍) എന്നിവര്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടി.

സമാപന സെഷനില്‍ മലര്‍വാടി ഏരിയാ കോര്‍ഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹഫീസ് ട്രോഫികള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രവീണ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വിജയിക്കള്‍ക്ക് മലര്‍വാടി ജില്ലാ രക്ഷാധികാരി കെ മുഹമ്മദ് ഷാഫി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടീന്‍ ഇന്ത്യാ ജില്ലാ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ലത്വീഫ് കെ ഐ സ്വാഗതവും മലര്‍വാടി ജില്ലാ കോഡിനേറ്റര്‍ ഇസ്മാഈല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തശ് രീഫ്, അസ്മ ചെമ്പരിക്ക, മധുസൂദനന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Kanhangad, Kasargod, malarvadi, Program, Malarvadi teen India Little scholar 2017 conducted 

Post a Comment