Join Whatsapp Group. Join now!

മഡോണ എ.യു.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു

മഡോണ എ.യു.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിയും ശിശുദിനാഘോഷവും പ്രമുഖ വ്യവസായി യഹ് യ News, Kerala, Madona AUP school, Childrens day celebaration, Inauguration, Students, PTA,
കാസര്‍കോട്:(my.kasargodvartha.com 15/11/2017) മഡോണ എ.യു.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിയും ശിശുദിനാഘോഷവും പ്രമുഖ വ്യവസായി യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. അദ്ദേഹവുമായി വിദ്യാര്‍ത്ഥികളുടെ സംവാദവും നടന്നു. കഠിനമായ പരിശ്രമങ്ങളിലൂടെ ഏത് വിജയവും കൈവരിക്കാന്‍ കഴിയുമെന്നും ലക്ഷ്യബോധമുള്ള തലമുറയായി വിദ്യാര്‍ത്ഥികള്‍ വളരണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന പദ്ധതി അവതരണം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്ന എ.സി നിര്‍വ്വഹിച്ചു. ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. പി.വി ജയരാജന്‍ മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, പി.ടി.എ പ്രസിഡണ്ട് വിനോദ് കെ.വി, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസല്‍ എ.സി, മുന്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ഉസ്മാന്‍ കടവത്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് സൗമ്യ സംസാരിച്ചു.
 News, Kerala, Madona AUP school, Childrens day celebaration, Inauguration, Students, PTA, Madona AUP School building construction inaugurated

സിസ്റ്റര്‍ സൂസന്‍ സ്വാഗതവും ഭാസ്‌കര ഉളിയ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Madona AUP school, Childrens day celebaration, Inauguration, Students, PTA, Madona AUP School building construction inaugurated

Post a Comment