Join Whatsapp Group. Join now!

യു എ ഇ ദേശീയ ദിനാഘോഷം: ദുബൈ കെ എം സി സിയില്‍ പതാകയുയര്‍ത്തി

യു എ ഇയുടെ 46-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ആചരിച്ച പതാക ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി ആസ്ഥാനത്ത് പ്രസിഡന്റ് പി കെ അന്‍വര്‍ നഹ യു എ ഇയുടെ Gulf, KMCC, News, UAE National Day,
ദുബൈ: (my.kasargodvartha.com 04.11.2017) യു എ ഇയുടെ 46-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ആചരിച്ച പതാക ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി ആസ്ഥാനത്ത് പ്രസിഡന്റ് പി കെ അന്‍വര്‍ നഹ യു എ ഇയുടെ ദേശീയ പതാകയുയര്‍ത്തി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇതോടെ ദുബൈ കെ എം സി സി തുടക്കം കുറിച്ചത്.


രക്തദാന ക്യാമ്പ്, കലാ - കായിക മത്സരങ്ങള്‍, രക്തസാക്ഷി ദിനാചരണം, സെമിനാര്‍, പോലീസ് പരേഡ്, വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ പരിപാടികള്‍ എന്നിവയ്ക്ക് ശേഷം ഡിസംബര്‍ എട്ടിന് ഗര്‍ഹൂദ് എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിക്കും.

പതാകയുയര്‍ത്തല്‍ ചടങ്ങില്‍ ദുബൈ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഭാരവാഹികളായ ഒ കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മാഈല്‍ ഏറാമല എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, KMCC, News, UAE National Day. 

Post a Comment