Join Whatsapp Group. Join now!

ഖാസിയുടെ ദുരൂഹമരണവും പുതിയ വെളിപ്പെടുത്തലും: പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുക; ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുതിയ News, Kerala, Kasaragod, Chembarika khazi, Inauguration, Action committee,
കാസര്‍കോട്:(my.kasargodvartha.com 16/11/2017) ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറ്തതുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യയപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കേസന്വേഷണം ത്വരിതപ്പെടുത്തുക, മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്ത് സത്യാവസ്ത പുറത്തുകൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ഖാസി സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനിറങ്ങുന്നത്.

കാര്യമായ അന്വേഷണം നടത്താന്‍ തയ്യാറാവാതെ ലഭിക്കുന്ന തെളിവുകള്‍ അവഗണിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താതെയും ആരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആത്മഹത്യയാക്കി കേസന്വേഷണം അവസാനിപ്പിച്ച സിബിഐ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കമ്മിറ്റി ആരോപിച്ചു.

News, Kerala, Kasaragod, Chembarika khazi, Inauguration, Action committee,  Khazi case: Protest will be started by Action committee

നവംബര്‍ 20ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും പ്രതിഷേധ റാലി ആരംഭിച്ച് നഗരം ചുറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുടര്‍സമര പ്രഖ്യാപന സമ്മേളനം നടക്കുമെന്ന് യോഗം അറിയിച്ചു. മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-മനുഷ്യാവകാശ നേതാക്കന്മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മുഴുവന്‍ ജനങ്ങളും സംബന്ധിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

വിദ്യാനഗര്‍ ലാംഗ്വേജ് അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, സിദ്ദീഖ് നദ്‌വി, അബ്ദുല്ല ഖാസിലേന്‍, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുല്‍ ഖാദര്‍ സഅദി, കെ വി രവീന്ദ്രന്‍, സി എം എ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഇ അബ്ദുല്ലക്കുഞ്ഞി നന്ദിയു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, Chembarika khazi, Inauguration, Action committee,  Khazi case: Protest will be started by Action committee 

Post a Comment