Join Whatsapp Group. Join now!

യഥാസമയ ശമ്പള വിതരണം ഉറപ്പാക്കണം: കെ ജി ഒ യു

ഓണ്‍ലൈന്‍ സര്‍വറിനെ പഴിചാരി ട്രഷറി സ്തംഭനം മൂലം ജീവനക്കാരുടെ നവംബര്‍ മാസം Kerala, News, Kasargod, KGOU, KGOU district conference conducted.
കാസര്‍കോട്: (my.kasargodvartha.com 23.11.2017) ഓണ്‍ലൈന്‍ സര്‍വറിനെ പഴിചാരി ട്രഷറി സ്തംഭനം മൂലം ജീവനക്കാരുടെ നവംബര്‍ മാസം മുതലുള്ള ശമ്പളം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് കെ.ജി.ഒ.യു. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിശ്ചിത വരുമാനക്കാരായ ജീവനക്കാരില്‍ ഭൂരിഭാഗവും ശമ്പളത്തില്‍ മുക്കാല്‍ പങ്കും വായ്പാ തിരിച്ചടവുകള്‍ക്കും മാസപ്പറ്റുകള്‍ക്കും വേണ്ടി ചെലവഴിക്കുന്നവരാണ്. അതിനാല്‍ അവരുടെ ആശങ്ക പരിഹരിക്കണം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വസ്തുത മറച്ച് വെക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്ത് തലസ്ഥാനത്തിരുന്ന് കൊണ്ട് റിമോട്ട് കണ്‍ട്രോള്‍ വഴി സ്പാര്‍ക്ക് സംവിധാനം ദുരുപയോഗം ചെയ്ത് ട്രഷറി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒളിച്ചുകളി സര്‍ക്കാര്‍ അവസാനിപ്പിക്കണം. ചരക്കു സേവന നികുതി നടപ്പാകുമ്പോള്‍ വരുമാന വര്‍ദ്ധനവുണ്ടാകുമെന്ന് അവകാശപ്പെട്ട ധനകാര്യ മന്ത്രി ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണങ്ങള്‍ വ്യക്തമാക്കണം. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലുകള്‍ പോലും എടുക്കാതെ വാണിജ്യനികുതി വകുപ്പു തന്നെ വന്ധ്യംകരിക്കപ്പെട്ട നിലയിലെത്തിപ്പെട്ടത് സര്‍ക്കാരിന്റെ വീഴ്ചയാണ്.

Kerala, News, Kasargod, KGOU, KGOU district conference conducted.


ശമ്പള പരിഷ്‌കരണത്തില്‍ വാഗ്ദാനം ചെയ്ത കരിയര്‍ അസ്വാന്‍സ്‌മെന്റ് സ്‌കീം നടപ്പിലാക്കുക, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീമില്‍ പെടുന്ന ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി. ലഭിക്കുമെന്ന് ഉറപ്പാക്കുക, വിദ്യാഭ്യാസ വകുപ്പിലെ അസ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമാര്‍ക്ക് മറ്റു വകുപ്പുകളിലേതിന് സമാനമായ സ്‌കെയില്‍ അനുവദിക്കുക, ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റ കാര്യങ്ങളിലെ അപാകത പരിഹരിക്കുക മുതലായ ആവശ്യങ്ങളും സമ്മേളനത്തില്‍ ഉന്നയിച്ചു.

ഭാരവാഹികള്‍: പി.കെ. രഘുനാഥ് (പ്രസിഡണ്ട്), എ. കൃഷ്ണന്‍ നായര്‍, ഡോ. പി. എം. ജോസഫ് (വൈസ് പ്രസിഡണ്ടുമാര്‍), പി. വേണുഗോപാലന്‍ നായര്‍ (സെക്രട്ടറി), ഡോ. കെ.വി. പ്രമോദ്, കൊളത്തൂര്‍ നാരായണന്‍ (ജോ. സെക്രട്ടറിമാര്‍), എം.എസ്. രാകേഷ് (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, KGOU, KGOU district conference conducted.

Post a Comment