Join Whatsapp Group. Join now!

കെ.ജി റസാഖിന്റെ 'പൂങ്കാവനം' പ്രകാശനം ചെയ്തു

കെ.ജി റസാഖിന്റെ അഞ്ചാമത് കൃതിയും രണ്ടാമത് കവിതാ സമാഹാരവുമായ 'പൂങ്കാവനം' പ്രകാശനം News, Kerala, Kasaragod, K G Razak, MLA, Inaugurated, Release,
കാസര്‍കോട്:(my.kasargodvartha.com 15/11/2017) കെ.ജി റസാഖിന്റെ അഞ്ചാമത് കൃതിയും രണ്ടാമത് കവിതാ സമാഹാരവുമായ 'പൂങ്കാവനം' പ്രകാശനം ചെയ്തു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ.പി കുഞ്ഞിമൂസ നോവലിസ്റ്റ് അഡ്വ. ഹംസക്കുട്ടി കണ്ണൂരിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കെ.ജി റസാഖിന്റെ രചനകളെല്ലാം നന്മയെ തലോടുന്നവയാണെന്നും 'എന്റെ പ്രവാചകന്‍' മുതല്‍ 'പൂങ്കാവനം' വരെയുള്ള അദ്ദേഹത്തിന്റെ രചനകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് നന്മയുടെ അംശങ്ങളാണെന്നും കുഞ്ഞിമൂസ പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.

News, Kerala, Kasaragod, K G Razak, MLA, Inaugurated, Release, K.G Razak's Poongavanam released

കവി രവീന്ദ്രന്‍പാടി പുസ്തക പരിചയം നടത്തി. പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, നാരായണന്‍ പേരിയ, പി.എസ് ഹമീദ്, ഡോ. അബ്ദുല്‍ ഹമീദ്, സി.എല്‍ ഹമീദ്, അഷ്റഫലി ചേരങ്കൈ, ഇബ്രാഹിം ചെര്‍ക്കള, കെ.എച്ച് മുഹമ്മദ്, എരിയാല്‍ അബ്ദുല്ല, അഹമ്മദലി കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. കെ.ജി റസാഖ് തയ്യാറാക്കിയ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ചിത്രം ചടങ്ങില്‍ കൈമാറി. കുന്നില്‍ അബ്ദുല്ല സ്വാഗതവും എ.എസ് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, K G Razak, MLA, Inaugurated, Release, K.G Razak's Poongavanam released

Post a Comment