Join Whatsapp Group. Join now!

സരിതയുടെ കത്തിന് പിന്നില്‍ സി പി എമ്മിന്റെയും മദ്യലോബിയുടെയും കറുത്ത കൈകള്‍: കെ നീലകണ്ഠന്‍

50 വര്‍ഷക്കാലം കൊണ്ട് ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് നേടിയെടുത്ത പൊതുജന സമ്മതിയില്‍ ഇടിവുണ്ടാക്കാനും പാര്‍ട്ടിയുടെ കരുത്തുറ്റ യുവ നിരയേയും കേന്ദ്ര നേതൃത്വത്തില്‍ Kerala, Congress, News, K Nilakandan, CPM, Saritha, Oommen Chandy
കാസര്‍കോട്: (my.kasargodvartha.com 13.11.2017) 50 വര്‍ഷക്കാലം കൊണ്ട് ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് നേടിയെടുത്ത പൊതുജന സമ്മതിയില്‍ ഇടിവുണ്ടാക്കാനും പാര്‍ട്ടിയുടെ കരുത്തുറ്റ യുവ നിരയേയും കേന്ദ്ര നേതൃത്വത്തില്‍ ഉള്‍പ്പെടുന്നവരെയും ആരോപണത്തിന്റെ ഭാഗമാക്കി സംസ്ഥാനത്തും ദേശീയ തലത്തിലും കോണ്‍ഗ്രസിന് പരിക്കേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സി പി എമ്മും മദ്യലോബിയും ചേര്‍ന്നുണ്ടാക്കിയ ഗൂഡാലോചനയാണ് സരിതയുടെ കത്തിന് പിന്നിലെന്ന് ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ജനശ്രീ സുസ്ഥിര മിഷന്‍ കാസര്‍കോട് ബ്ലോക്ക് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



യു ഡി എഫിന്റെ ജനകീയ മദ്യനയത്തില്‍ വിളറിപൂണ്ട മദ്യ രാജാക്കന്മാര്‍ സരിതയ്ക്ക് നല്‍കിയ ലക്ഷങ്ങളുടെ കണക്കുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കത്ത് വ്യാജമാണന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസ്തുതാപരമായ വാക്കുകള്‍ നീതിപൂര്‍വമായും സത്യസന്ധമായും അന്വേഷിക്കാന്‍ നിലവിലെ അന്വേഷണ സംഘം തയ്യാറായാല്‍ മദ്യലോബി - സരിത - സി പി എം അവിശുദ്ധ കൂട്ടുകെട്ടിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ജനശ്രീ കാസര്‍കോട് ബ്ലോക്ക് ചെയര്‍മാന്‍ അച്ചേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാര്‍, എം രാജീവന്‍ നമ്പ്യാര്‍, ജില്ലാ സമിതി അംഗങ്ങളായ സി എച്ച് വിജയന്‍, കെ ജഗദീശന്‍, അമ്പിളി ഇ, പി ഭാര്‍ഗവി, ബീഫാത്വിമ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Congress, News, K Nilakandan, CPM, Saritha, Oommen Chandy.

Post a Comment