Join Whatsapp Group. Join now!

ഡിവൈഎഫ്‌ഐ ഹിജാമ ക്യാമ്പ് സംഘടിപ്പിച്ചു

ഡിവൈഎഫ്‌ഐ ഹിജാമ ക്യാമ്പ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തോടനുബന്ധിച്ചു മൊഗ്രാല്‍ യൂണിറ്റ് ആണ് മൊഗ്രാല്‍ ഹെല്‍ത്ത് ക്ലിനിക്കു Kerala, News, DYFI, Hijama, Champ, Hijama camp conducted.
മൊഗ്രാല്‍: (my.kasargodvartha.com 04.11.2017) ഡിവൈഎഫ്‌ഐ ഹിജാമ ക്യാമ്പ് സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തോടനുബന്ധിച്ചു മൊഗ്രാല്‍ യൂണിറ്റ് ആണ് മൊഗ്രാല്‍ ഹെല്‍ത്ത് ക്ലിനിക്കുമായി സഹകരിച്ചു ഹിജാമ ക്യാമ്പും രോഗ പ്രതിരോധ ബോധവല്‍ക്കരണവും സംഘടിപ്പിച്ചത്. ക്യാമ്പില്‍ 50 ഓളം പേര്‍ പങ്കെടുത്തു. ശരീരത്തിലുള്ള അശുദ്ധ രക്തം പുറന്തള്ളുന്ന പുരാതന ചികിത്സാ മാര്‍ഗമാണ് ഹിജാമ ചികിത്സ.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ഉദ്ഘാടനം ചെയ്തു. അസീസ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഹിജാമ ചികിത്സക്ക് ഡോക്ടര്‍ നാസിര്‍, യൂനാനി മെഡിക്കല്‍ ഓഫീസര്‍ ഷകീറലി എന്നിവര്‍ നേതൃത്വം നല്‍കി. മൊഗ്രാല്‍ പി ടി എ പ്രസിഡന്റ് എ എം സിദ്ദിഖ് റഹ് മാന്‍, കെ സി സലീം, മൊഗ്രാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ടോം ജോര്‍ജ്, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി അജിത് കുമാര്‍, റിയാസ് മൊഗ്രാല്‍, ടി എം നവാസ്, താജുദ്ദീന്‍ മൊഗ്രാല്‍, ടി എ കുഞ്ഞഹമ്മദ്, എം എസ് അഷ്റഫ്, എം എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയര്‍ സബന്ധിച്ചു.

ഹര്‍ഷാദ് തവക്കല്‍ സ്വാഗതം പറഞ്ഞു. സ്ഥാപകദിനത്തോടനുബന്ധിച്ചു ഓഫീസ് പരിസരത്ത് റിയാസ് മൊഗ്രാല്‍ പതാക ഉയര്‍ത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, DYFI, Hijama, Champ, Hijama camp conducted.

Post a Comment