Join Whatsapp Group. Join now!

റവന്യൂ മന്ത്രിയുടെ ഫണ്ടില്‍ നിന്ന് ഒന്നരക്കോടി ചെലവില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു

കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും മലയോരത്തുമായി ഒന്നരക്കോടി രൂപ ചെലവിട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ Kerala, News, High mast light from Revenue Minister's fund
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.11.2017) കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും മലയോരത്തുമായി ഒന്നരക്കോടി രൂപ ചെലവിട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ വികസനഫണ്ടില്‍ നിന്ന് ഒന്നരക്കോടി ചെലവഴിച്ച് 35 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് നടപടിയായിരിക്കുന്നത്.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്, നഗരസഭ കാര്യാലയം, അലാമിപ്പള്ളി, കാഞ്ഞങ്ങാട് സൗത്ത്, തോയമ്മല്‍ ജില്ലാ ആശുപത്രി, കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന്‍, മീനാപ്പീസ് കടപ്പുറം, മാണിക്കോത്ത് മഡിയന്‍ ജംഗ്ഷന്‍, പടന്നക്കാട്, വെള്ളിക്കോത്ത്, അമ്പലത്തുകര, കൂലോംറോഡ്, ചായ്യോം, ചോയ്യങ്കോട്, കാലിച്ചാമരം, പരപ്പ, കാലിച്ചാനടുക്കം, ഒടയംചാല്‍, ചുള്ളിക്കര, വെള്ളരിക്കുണ്ട്, രാജപുരം, കള്ളാര്‍, മാലക്കല്ല്, കോളിച്ചാല്‍, പനത്തടി, ബളാംതോട്, പാണത്തൂര്‍ എന്നിവിടങ്ങളിലാണ് പൊന്‍വെളിച്ചം സ്ഥാപിക്കുക.

എല്‍എസ്ജിഡി വിഭാഗത്തിനാണ് മേല്‍നോട്ട ചുമതല നല്‍കിയിട്ടുള്ളത്. രണ്ടു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ഒരു ഹൈമാസ്റ്റ് ലൈറ്റിന് ആറരലക്ഷം രൂപയാണ് ചെലവ്. കേരള ഇന്‍ഡട്രീറ്റ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. വഴിവിളക്ക് സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ അധികൃതര്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, High mast light from Revenue Minister's fund

Post a Comment