കാസര്‍കോട്: (my.kasargodvartha.com 03.11.2017) ജനവാസ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ കണ്ണൂര്‍ ജില്ലയിലെ അമ്മാനപ്പാറയിലും പറവൂറിലും മലപ്പുറം ജില്ലയിലെ മാറാക്കര, മരവട്ടത്തും മുക്കം കോഴി കോഡ് ജില്ലയിലെ എരഞ്ഞിമാവ് എന്നിവിടങ്ങളിലും സമരം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമാണെന്ന് ഗെയില്‍ വിക്റ്റിംസ് ഫോറം പ്രസ്താവിച്ചു.
വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ ഗെയില്‍ ഒരു സുരക്ഷയും ഒരുക്കാതെയാണ് പൈപ്പ് കുഴിച്ചിടുന്നത്. മതിയായ നഷ്ട പരിഹാരം നല്‍കാതെ ബലപ്രയോഗത്തിലൂടെയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇരകളായ ജനങ്ങള്‍ സമരം ശക്തമാക്കിയതോടെ പോലീസിനെ ഉപയോഗിച്ചു കൊണ്ട് ഭരണകൂടവും ഗെയില്‍ അധികൃതരും ആളുകളെ അടിച്ചമര്‍ത്തുകയാണ്.
സര്‍ക്കാറിന്റെ ലക്ഷ്യം വികസനമാണ്, പക്ഷെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി കൈയൂക്കിന്റെ ബലത്തില്‍ പദ്ധതി നടപ്പില്‍ കൊണ്ടുവരാം എന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അത് വെറും മോഹം മാത്രമായിരിക്കും. ജനങ്ങള്‍ക്ക് പിറന്ന മണ്ണില്‍ ഭയമില്ലാതെ ജീവിക്കാനും കിടന്നുറങ്ങാനുമുള്ള അവകാശം നിലനിര്‍ത്താന്‍ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പ് നടത്തും. ജനങ്ങളുടെ ആശങ്ക അകറ്റി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സര്‍ക്കാറിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ഗെയില്‍ വിക്ടിംസ് ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്ല, കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Gail, Project, Police, Kannur, Protest.