Join Whatsapp Group. Join now!

സ്പീച്ച് തെറാപ്പി ആന്‍ഡ് എവിടി സെന്റര്‍ ഉദ്ഘാടനം ചെയ്തു

ജില്ലയില്‍ സര്‍ക്കാര്‍ തലത്തിലെ ആദ്യ സ്പീച്ച് തെറപ്പി ആന്‍ഡ് എവിടി സെന്റര്‍ നീലേശ്വരം എന്‍ കെ ബി എം ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. എം രാജഗോപാലന്‍ Kerala, News, Health, Inauguration, Speech Therapy
നീലേശ്വരം: (my.kasargodvartha.com 24.11.2017) ജില്ലയില്‍ സര്‍ക്കാര്‍ തലത്തിലെ ആദ്യ സ്പീച്ച് തെറാപ്പി ആന്‍ഡ് എവിടി സെന്റര്‍ നീലേശ്വരം എന്‍ കെ ബി എം ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.


നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, എ കെ കുഞ്ഞിക്കൃഷ്ണന്‍, പി രാധ, പി എം സന്ധ്യ, പി പി മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി വി രാധാകൃഷ്ണന്‍, പി കുഞ്ഞിക്കൃഷ്ണന്‍, എറുവാട്ട് മോഹനന്‍, പി ഭാര്‍ഗവി, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ കെ രേഷ്മ, ആശുപത്രി സൂപ്രണ്ട് ഡോ. ടി പി രമേശന്‍, എച്ച് എം സി അംഗങ്ങളായ കെ വി ദാമോദരന്‍, പി കുഞ്ഞിക്കൃഷ്ണന്‍, വി സി ജോസഫ്, എന്‍ പി മുഹമ്മദ് കുഞ്ഞി, പി നളിനി, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് പി കെ ബാലകൃഷ്ണന്‍, ആശുപത്രി ആര്‍ എം ഒ, ഡോ. പി രതീഷ് എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം നഗരസഭാ പദ്ധതിയിലാണ് സെന്റര്‍ സജ്ജീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Health, Inauguration, Speech Therapy.

Post a Comment