കാസര്‍കോട്:(my.kasargodvartha.com 17/11/2017) ജീവകാരുണ്യ പ്രവര്‍ത്തനമടക്കം നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്ന യഫാ തായലങ്ങാടിയുടെ കീഴിലുളള യഫ ചാരിറ്റിയും യേനപ്പോയ മെഡിക്കല്‍ കോളേജും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 19 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ തായലങ്ങാടി അല്‍ മദ്രസത്തുദ്ദീനിയ്യയില്‍ വെച്ച് നടക്കും.
ഓര്‍ത്തോപിഡിക്‌സ്, ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, സ്‌കിന്‍, പീഡിയാട്രിക്‌സ്, നേത്രരോഗം എന്നീ വിഭാവങ്ങളില്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ഇതോടൊപ്പം സൗജന്യ രക്ത നിര്‍ണ്ണയം, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവ ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 200 പേരെ പരിശോധിക്കും. പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, ഒരു ഫോട്ടോയും കൊണ്ടുവരുന്ന ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് 100 രൂപയും എ.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 200 രൂപയും നല്‍കിയാല്‍ കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഒരു വര്‍ഷം സൗജന്യ ചികിത്സ നല്‍കുന്ന ഫാമിലി ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ യഫ തായലങ്ങാടി പ്രസിഡണ്ട് അബ്ദുല്ല കൊച്ചി, ജനറല്‍ സെക്രട്ടറി നൗഷാദ് ബായിക്കര, യഫ ചാരിറ്റി പ്രതിനിധികളായ അബ്ദുല്‍ സലാം കുന്നില്‍, സാജു ടീച്ചര്‍, നൗഫല്‍ ഇസ്സുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Press meet, ENT, Doctors, Health card, Medical camp, General medicine, Free Medical camp on 19th