Join Whatsapp Group. Join now!

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ഡിവൈഎസ്പിമാര്‍ക്കും കുഞ്ഞിന്റെ ജീവനുമായി വളയംപിടിച്ച തമീമിനും അനുമോദനം

കേരളാ പോലീസ് ഓഫീസേഴ്‌സ് നോര്‍ത്ത് സോണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളായ ഡിവൈഎസ്പിമാര്‍ക്ക് അനുമോദനം. ഡിവൈഎസ്പിമാരായ സുകുമാരന്‍, ഹ Kerala, News, Felicitation for DYSPs and Tamim
കാസര്‍കോട്: (my.kasargodvartha.com 19.11.2017) കേരളാ പോലീസ് ഓഫീസേഴ്‌സ് നോര്‍ത്ത് സോണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളായ ഡിവൈഎസ്പിമാര്‍ക്ക് അനുമോദനം. ഡിവൈഎസ്പിമാരായ സുകുമാരന്‍, ഹരീഷ് ചന്ദ്ര നായിക് എന്നിവരെയാണ് കാസര്‍കോട് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്.

കൂടാതെ പരിയാരം മെഡിക്കല്‍ കോളേജ് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെ ആംബുലന്‍സിന്റെ വളയംപിടിച്ച് ധീരതയോടെ കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ച തമീം അടുക്കത്ത്ബയിലിനേയും അനുമോദിച്ചു. ചടങ്ങില്‍ കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് മല്ല്യ സ്വാഗതവും ശ്രീകാന്ത് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Felicitation for DYSPs and Tamim

Post a Comment