Kerala

Gulf

Chalanam

Obituary

Video News

എന്‍ഡോസള്‍ഫാന്‍; അമ്മമാരെ വീണ്ടും തെരുവിലിറക്കരുത്: സമര സഹായസമിതി

കാസര്‍കോട്: (my.kasargodvartha.com 19.11.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാരെ വീണ്ടും സമരത്തിലേക്ക് വലിച്ചിഴക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് സമര സഹായസമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നവര്‍ അധികാരത്തില്‍ വന്നിട്ടും അമ്മമാര്‍ക്ക് സമരത്തിലിറങ്ങേണ്ടി വരുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനത്തില്‍ അമ്മമാര്‍ ആരംഭിക്കുന്ന അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം വിജയിപ്പിക്കാന്‍ പൊതു സമൂഹം മുന്നിട്ടിറങ്ങാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. സമരത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ സംസ്ഥാന തലത്തില്‍ പ്രചരണ പരിപാടികള്‍ നടത്താനും തീരുമാനമായി. ഇതിനായി എല്ലാ ജില്ലകളിലും സഹായ സമിതികള്‍ സംഘടിപ്പിക്കും.

കാസര്‍കോട് ലാംഗ്വേജ് അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. ഷഫീഖ് നസറുല്ല, സുബൈര്‍ പടുപ്പ്, ഹമീദ് സീസണ്‍, അജയ് പരവനടുക്കം, കെ ഇര്‍ഫാന്‍, കെ. കൊട്ടന്‍, അശോക് റൈ, പ്രേമചന്ദ്രന്‍ ചോമ്പാല, ബി. ശിവകുമാര്‍, എ ചന്ദ്രന്‍, യുസഫ് സി.എ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ബി ആഇശ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി നാരായണന്‍ പേരിയ (ചെയര്‍മാന്‍), സുബൈര്‍ പടുപ്പ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ഷഫീഖ് നസറുല്ല, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (വൈസ്. ചെയര്‍മാന്മാര്‍), അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ (കണ്‍വീനര്‍), ബി ആഇശ, പി പ്രശാന്തി, രാമകൃഷ്ണന്‍ വാണിയംപാറ, കെ. ഇര്‍ഫാന്‍ (ജോ. കണ്‍വീനര്‍മാര്‍), ഹമീദ് സീസണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: ഡോ. അംബികാസുതന്‍ മാങ്ങാട്, ഡോ. ഡി. സുരേന്ദ്രനാഥ്, പി. മുരളിധരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Endosulfan; Strike Committee against Government

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive