മൊഗ്രാല്‍: (my.kasargodvartha.com 18.11.2017) കുമ്പള ഗ്രാമപഞ്ചായത്തിലെ വികസന ഫണ്ടുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ ദൂര്‍ത്തടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മൊഗ്രാല്‍ യൂണിറ്റ് കാസര്‍കോട്ടെത്തിയ മന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കി.
പ്രധാനപ്പെട്ട അഴിമതിക്ക് കളമൊരുക്കിയ പരാതികള്‍ തെളിവ് സഹിതം ഇതിനകം തന്നെ വിജിലന്‍സ് അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട മന്ത്രിക്കും പരാതി ഇ-മെയില്‍ മുഖാന്തരം അയച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പരാതിയിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രവര്‍ത്തികളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും തുടര്‍നടപടികളിലെ കാലതാമസം ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിലെ പൊതുകിണര്‍ സ്വകാര്യ വ്യക്തി കയ്യേറി മതില്‍ കെട്ടിയതും വ്യാജ രേഖയുണ്ടാക്കി ഭവന നിര്‍മാണത്തിനുള്ള ഫണ്ട് കൈക്കലാക്കിയതും നിരവധി ഗ്രാമീണ നിര്‍മാണ പ്രവര്‍ത്തികളിലുണ്ടായ ക്രമക്കേടും സര്‍ക്കാര്‍ ഭൂമി കയ്യേറ്റവുമൊക്കെ തെളിവ് സഹിതം നേരത്തെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു.
Keywords: Kerala, News, DYFI against Kumbala panchayath