Join Whatsapp Group. Join now!

ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സേവനം; ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രഥമ പദ്ധതി പ്രഖ്യാപിച്ചു

ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രഥമ കാരുണ്യ പദ്ധതിയായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ബദിയടുക്കയിലും പരിസര പ്രദേശങ്ങളിലും Dubai, KMCC, Gulf, Badiyadukka, Shihab Thangal, Ambulance
ദുബൈ: (my.kasargodvartha.com 01.11.2017) ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രഥമ കാരുണ്യ പദ്ധതിയായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ബദിയടുക്കയിലും പരിസര പ്രദേശങ്ങളിലും സൗജന്യ സേവനം നടത്തുന്നതിനായി ആധുനിക രീതിയിലുള്ള ആശ്രയ ആംബുലന്‍സ് സംവിധാനമൊരുക്കന്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച പുനഃസംഘടിപ്പിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യസംരംഭമാണിത്. നേരത്തെ നാലു വീടുകള്‍ നിര്‍മിച്ച നല്‍കി മാതൃക പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.


ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം കിട്ടാത്തതിന്റെ പേരില്‍ ഈ മാസം ഒരു ജീവന്‍ പൊലിഞ്ഞ പ്രദേശമാണ് ബദിയഡുക്ക. മലയോരമേഖല ഉള്‍പെടുന്ന പ്രദേശമായ ഇവിടെ അടിയന്തിര ചികിത്സയ്ക്ക് കാസര്‍കോടിനെയോ, മംഗളൂരുവിനെയോ ആണ് ആശ്രയിക്കുന്നത്. പകല്‍ സമയങ്ങളില്‍ തന്നെ വാഹനലഭ്യത കുറവുള്ള ഈ മേഖല രാത്രികാലങ്ങളില്‍ വലിയ പ്രയാസമാണ് നേരിടുന്നത്. ഈ ദുരിതങ്ങള്‍ മനസിലാക്കിക്കൊണ്ട് ഇവിടുത്തുകാരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ബദിയടുക്ക പഞ്ചായത്ത് കെ എം സി സി ആംബുലന്‍സിന് പ്രഥമ പരിഗണന നല്‍കിയത്.

യോഗത്തില്‍ ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മണ്ഡലം ഭാരവാഹികളായ ഇ ബി അഹ് മദ്, മുനീഫ് ബദിയടുക്ക, എം എസ് മൊയ്തീന്‍ ഗോളിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ അബൂബക്കര്‍ ബദിയടുക്ക, അസീസ് ചിമ്മിനടുക്ക, സിദ്ദീഖ് കാടമന, മൊയ്തു എം എച്ച്, കെ ടി മുനീര്‍ ബീജന്തടുക്ക, റസാഖ് ബദിയടുക്ക, അഷറഫ് കോട്ട, ഉബൈദ് ചെടേക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി എം എസ് ഹമീദ് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കുക്കംകൂടല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, KMCC, Gulf, Badiyadukka, Shihab Thangal, Ambulance.

Post a Comment