Join Whatsapp Group. Join now!

'അനാഥരില്ലാത്ത ഭാരതം' ജില്ലാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

'അനാഥരില്ലാത്ത ഭാരതം' ജില്ലാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. ഫാര്‍മേര്‍സ് ബാങ്ക് ഹാളില്‍ നടKerala, News, Dist. convention conducted
ചെറുവത്തൂര്‍: (my.kasargodvartha.com 20.11.2017) 'അനാഥരില്ലാത്ത ഭാരതം' ജില്ലാപ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. ഫാര്‍മേര്‍സ് ബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് സാം കുട്ടി ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ സ്‌ക്കൂളുകളില്‍ നിന്ന് അനാഥക്കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയാനും, നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയേര്‍സിനെ ഉപയോഗപ്പെടുത്തി ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്ന അനാഥരായവര്‍ക്ക് ബൈ സ്റ്റാന്‍ഡറായി സഹായിക്കാനും ഉളള പരിപാടികള്‍ ആരംഭിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.

2017-18 വര്‍ഷത്തേക്കുളള ഭാരവാഹികളായി കൂക്കാനം റഹ് മാന്‍ (ചെയര്‍മാന്‍), മാത്യു തോമസ്, തങ്കമ്മ സിസ്റ്റര്‍ (വൈസ് ചെയര്‍മാന്‍), മധു മാണിയാട്ട് (ജനറല്‍ സെക്രട്ടറി), കുഞ്ഞിക്കോരന്‍ കെ പി പി, എ സുകുമാരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം സുകുമാരന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Kerala, News, Kasargod, Child line, Certificates, Cash award, Poster making competition.


Keywords: Kerala, News, Dist. convention conducted, Kasargod, Kanhangad.

Post a Comment