Join Whatsapp Group. Join now!

സി വൈ സി സി ചൗക്കി വിജിലന്‍സ് വാരാചരണ സെമിനാര്‍ നടത്തി

നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സി വൈ സി സി ചൗക്കി അഴിമതി മുക്ത കേരളം ആസ്പദമാക്കി വിജിലന്‍സ് വാരാചരണ സെമിനാര്‍ നടത്തി. വിജിലന്‍സ് ഓഫീസര്‍ എം ടി ജേക്കബ് Kerala, News, Corruption, Seminar, CYCC Chowki
എരിയാല്‍: (my.kasargodvartha.com 01.11.2017) നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ സി വൈ സി സി ചൗക്കി അഴിമതി മുക്ത കേരളം ആസ്പദമാക്കി വിജിലന്‍സ് വാരാചരണ സെമിനാര്‍ നടത്തി. വിജിലന്‍സ് ഓഫീസര്‍ എം ടി ജേക്കബ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സെമിനാര്‍ ജനങ്ങള്‍ക്ക് പുതിയ ഒരു അറിവാണ് പകര്‍ന്നത്.

സി വൈ സി സി ഉപദേശക സമിതി അംഗം ഹനീഫ് കടപ്പുറം അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുനീര്‍ കണ്ടാളം, ഹമീദ് പടിഞ്ഞാര്‍, അഡ്വ. ചന്ദ്രന്‍, മൊയ്തീന്‍ കുന്നില്‍, സുബൈര്‍ ഖത്തര്‍ എന്നിവര്‍ സംസാരിച്ചു. അസര്‍ കറാമ, ആദം കുണ്ടത്തില്‍, ഖാലിദ് കടപ്പുറം, സിദ്ദീഖ് വെസ്റ്റ്, ഖലീല്‍ ഹര്‍ജാല്‍, ഫസല്‍ വെസ്റ്റ്, സഫുവാന്‍ കുന്നില്‍, സാബിക്ക് ഹര്‍ജാല്‍, സഫുവാന്‍ ചൗക്കി, ഷഹ് നാദ്, ജാബിര്‍, അന്‍വര്‍ കല്ലങ്കൈ, റഷാദ്, ഫര്‍ഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സി വൈ സി സി ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറം സ്വാഗതവും ജാഫര്‍ ചൗക്കി നന്ദിയും പറഞ്ഞു. അഴിമതിക്ക് അവസരം നല്‍കാതെ ആയതിന്റെ ഉറവിടം കണ്ടെത്തുക എന്ന അറിവ് വളര്‍ന്നുവരുന്ന യുവ തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Corruption, Seminar, CYCC Chowki.

Post a Comment