Join Whatsapp Group. Join now!

ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു: സിപിഐ

അഴിമതിയില്‍ മുങ്ങി കുളിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ 40 മാസം കൊണ്ട് അഴിമതിയില്‍Kerala, News, CPI against BJP Government
കാഞ്ഞങ്ങാട്: (my.kasargodvartha.com 05.11.2017) അഴിമതിയില്‍ മുങ്ങി കുളിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ 40 മാസം കൊണ്ട് അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍ പറഞ്ഞു. സി.പി.ഐ അജാനൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനം മഡിയനില്‍ പി. കേളു നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 14 മാസം കൊണ്ട് ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങളുടെ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. എ ദാമോദരന്‍, എ തമ്പാന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, സി.കെ ബാബുരാജ്, പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു. ചാമുണ്ഡിക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.വി കൊട്ടന്‍ കുഞ്ഞി, കെ. കൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കെ അബ്ദുല്‍ അസീസ്, കെ ബിന്ദു, പി. മിനി, എം മുരളി എന്നിവര്‍ നേതൃത്വം നല്‍കി.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് മഡിയന്‍ എ. കുഞ്ഞിക്കേളു നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.


Post a Comment