Join Whatsapp Group. Join now!

ഗവ. ഐടിഐയില്‍ നോര്‍ക്ക റൂട്ട്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ. ഐടിഐയില്‍ നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിKerala, News, Application invited for advanced fashion designing course
കാസര്‍കോട്: (my.kasargodvartha.com 18.11.2017) കാസര്‍കോട് ഗവ. ഐടിഐയില്‍ നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്കാണ് പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലന കാലയളവ് മൂന്ന് മാസം.

പ്രായ പരിധി 18 മുതല്‍ 45 വരെ. അപേക്ഷഫോറവും വിശദവിവരങ്ങളും www.norkarosto.net എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. കോഴ്‌സ് ഫീസിന്റെ 20 ശതമാനം + ജിഎസ്ടി (2000+360) മാത്രം വിദ്യാര്‍ത്ഥികള്‍ നല്‍കിയാല്‍ മതി. അപേക്ഷാ ഫോറം, എസ്എസ്എല്‍സി യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 20 നകം ഗവ. ഐടിഐയുടെ ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 04994 256 440.



Keywords: Kerala, News, Application invited for advanced fashion designing course

Post a Comment