Join Whatsapp Group. Join now!

കേരള നടനത്തില്‍ ഐശ്വര്യയ്ക്ക് മിന്നുന്ന വിജയം

കേരള നടനത്തില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐശ്വര്യ അരവിന്ദന് മിന്നുന്ന വിജയം. തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാന തലത്തില്‍ മോഹിനിയാട്ടത്തില്‍ Kerala, News, Kalolsavam, Aishwarya got first prize in Kerala Nadanam
ചെമ്മനാട്: (my.kasargodvartha.com 28.11.2017) കേരള നടനത്തില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐശ്വര്യ അരവിന്ദന് മിന്നുന്ന വിജയം. തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാന തലത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി വന്ന ഐശ്വര്യക്ക് ഇത്തവണ മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതിനിടയിലാണ് ആദ്യമായി കേരള നടനത്തില്‍ മത്സരിച്ച ഐശ്വര്യയ്ക്ക് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.

മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന്റെ സങ്കടം കേരള നടനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെ മാറി. നീലേശ്വരം രാജു മാസ്റ്റര്‍, കലാമണ്ഡലം ലീലാ മണി, ആഷ് മാസ്റ്റര്‍ എന്നിവരാണ് ഗുരുക്കള്‍. കാഞ്ഞങ്ങാട്ടെ ബിസിനസുകാരനായ അരവിന്ദന്‍ - ഷീജ ദമ്പതികളുടെ മകളാണ്. നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപമാണ് താമസം. എട്ടാം ക്ലാസ് മുതല്‍ നൃത്ത രംഗത്തുള്ള ഐശ്വര്യയ്ക്ക് മോഹിനിയാട്ടത്തില്‍ തന്നെയായിരുന്നു ഇതുവരെ ശ്രദ്ധ്യകേന്ദ്രീകരിച്ചിരുന്നത്. വീട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ നേട്ടത്തിനു പിന്നിലെന്ന് ഐശ്വര്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സഹോദരന്‍ അര്‍ജുന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമാണ്. ഡോക്ടറാവുകയാണ് തന്റെ സ്വപ്‌നമെന്ന് ഐശ്വര്യ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Aishwarya got first prize in Kerala Nadanam
< !- START disable copy paste -->

Post a Comment