ചെമ്മനാട്: (my.kasargodvartha.com 30.11.2017) 58 - ാമത് കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല ജേതാക്കളായി. ആതിഥേയരായ കാസര്‍കോടിനെ പിന്നിലാക്കിയാണ് ഹൊസ്ദുര്‍ഗ് കൗമാര കിരീടം ചൂടിയത്. ജനറല്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലാ 923 പോയിന്റ് നേടിയപ്പോള്‍ കാസര്‍കോട് ഉപജില്ല 837 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 796 പോയിന്റ് നേടിയ ചെറുവത്തൂര്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷവും ഇതേ ഉപജില്ലകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
യുപി ജനറല്‍ വിഭാഗത്തില്‍ 161 പോയിന്റ് നേടി ബേക്കല്‍ ഉജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ യഥാക്രമം 363, 415 പോയിന്റ് നേടി ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നിലെത്തി. സംസ്‌കൃത യുപി വിഭാഗത്തില്‍ 88 പോയിന്റ് നേടി മഞ്ചേശ്വരവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 86 പോയിന്റ് നേടി ഹൊസ്ദുര്‍ഗും വിജയികളായി.
അറബിക് യുപി വിഭാഗത്തില്‍ 65 പോയിന്റ് വീതം നേടി കാസര്‍കോട്, ബേക്കല്‍, ചെറുവത്തൂര്‍ ഉപജില്ലകള്‍ മുന്നിലെത്തിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 90 പോയിന്റ് വീതം നേടി കാസര്‍കോട് ഉപജില്ലയും ചെറുവത്തൂര്‍ ഉപജില്ലയും ഒന്നാം സ്ഥാനം പങ്കിട്ടു.
Keywords: Kerala, News, Kalolsavam, 58th revenue dist. school Kalotsavam: Hosdurg sub dist overall champions, Kasargod.
< !- START disable copy paste -->യുപി ജനറല്‍ വിഭാഗത്തില്‍ 161 പോയിന്റ് നേടി ബേക്കല്‍ ഉജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ യഥാക്രമം 363, 415 പോയിന്റ് നേടി ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നിലെത്തി. സംസ്‌കൃത യുപി വിഭാഗത്തില്‍ 88 പോയിന്റ് നേടി മഞ്ചേശ്വരവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 86 പോയിന്റ് നേടി ഹൊസ്ദുര്‍ഗും വിജയികളായി.
അറബിക് യുപി വിഭാഗത്തില്‍ 65 പോയിന്റ് വീതം നേടി കാസര്‍കോട്, ബേക്കല്‍, ചെറുവത്തൂര്‍ ഉപജില്ലകള്‍ മുന്നിലെത്തിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 90 പോയിന്റ് വീതം നേടി കാസര്‍കോട് ഉപജില്ലയും ചെറുവത്തൂര്‍ ഉപജില്ലയും ഒന്നാം സ്ഥാനം പങ്കിട്ടു.
റണ്ണര്‍ അപ്പ് ആയ കാസര്‍കോട് ഉപജില്ല ടീം ട്രോഫി സ്വീകരിക്കുന്നു
Keywords: Kerala, News, Kalolsavam, 58th revenue dist. school Kalotsavam: Hosdurg sub dist overall champions, Kasargod.