Join Whatsapp Group. Join now!

ഫാസിസത്തിനെതിരെ മതേതര പ്രതിരോധം; യൂത്ത് ലീഗ് സന്ദേശ ദിനം ആചരിച്ചു

ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് ജില്ലയില്‍ സന്ദേശ Kerala, News, Youth League, Fascism, Protest
കാസര്‍കോട്: (my.kasargodvartha.com 27/10/2017) ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി യൂത്ത് ലീഗ് ജില്ലയില്‍ സന്ദേശ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ഫാസിസത്തിനെതിരെയുള്ള യൂത്ത് ലീഗിന്റെ സന്ദേശം അടങ്ങിയ ലഘുലേകകള്‍ വിതരണം ചെയ്തു.

കാസര്‍കോട് നഗരത്തില്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ ഭാരവാഹികളായ ഹക്കീം അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ഹാരിസ് ബെദിര റഷീദ് ഗസാലി നഗര്‍, എസ് ടി യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



മുളിയാര്‍ പഞ്ചായത്തുതല ലഘുലേഖ വിതരണോദ്ഘാടനം നടത്തി
മുളിയാര്‍: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ഫാസിസത്തിനെതിരെ മതേതര പ്രതിരോധം ക്യാമ്പയിനിന്റെ അനുബന്ധമായുള്ള സന്ദേശ ദിനത്തില്‍ മുളിയാര്‍ പഞ്ചായത്തുതല ലഘുലേഖ വിതരണോദ്ഘാടനം ബോവിക്കാനം ടൗണില്‍ ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷെഫീഖ് ആലൂറിന് കൈമാറി നിര്‍വഹിച്ചു.

എ ബി ഷാഫി, കെ ബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, ഖാദര്‍ ആലൂര്‍, ഖാദര്‍ കുന്നില്‍, ഹംസ ചോയ്‌സ്, ബി എം ഹാരിസ്, അഷ്‌റഫ് ബോവിക്കാനം, ബി കെ ഹംസ, മുഹമ്മദ് കുഞ്ഞി ബാലനടുക്കം, തഹ്മീര്‍ പൊവ്വല്‍, നസീര്‍ മൂലടുക്കം, ജലീല്‍ ഇസത്ത്, ഖബീര്‍ ബാവിക്കര, ബികെ നിസാര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Youth League, Fascism, Protest.

Post a Comment