Join Whatsapp Group. Join now!

തനിമ കാസര്‍കോട് മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം; സംഘാടക സമിതി ഒക്‌ടോബര്‍ ആറിന്

'ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 2017' നവംബര്‍ 11ന് നഗരസഭ കോണ്‍ഫറന്‍സ് (തനിമ അബ്ദുല്ല മൊഗ്രാല്‍ നഗര്‍) ഹാളില്‍ നടത്താന്‍ കാസര്‍കോട്ട് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ Kerala, News, Thanima Mappilapattu competition on Nov 11th .
കാസര്‍കോട്: (my.kasargodvartha.com 03/10/2017) 'ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 2017' നവംബര്‍ 11ന് നഗരസഭ കോണ്‍ഫറന്‍സ് (തനിമ അബ്ദുല്ല മൊഗ്രാല്‍ നഗര്‍) ഹാളില്‍ നടത്താന്‍ കാസര്‍കോട്ട് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. രണ്ട് വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 16 വയസ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ കാറ്റഗറിയും അതിന് മേലോട്ട് പൊതു വിഭാഗവും. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് സ്വര്‍ണമെഡലുകള്‍ സമ്മാനിക്കും. പുറമെ ഒന്നാം സമ്മാനമായി ഉബൈദ് അവാര്‍ഡും, രണ്ടാം സമ്മാനം പി സീതിക്കുഞ്ഞി അവാര്‍ഡും, മൂന്നാം സമ്മാനം എം കെ അഹ് മദ് പള്ളിക്കര അവാര്‍ഡും നല്‍കും.

പരിപാടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഒക്‌ടോബര്‍ ആറിന് ആലിയയില്‍ യോഗം വിളിച്ചു ചേര്‍ക്കും. ജില്ലയിലെ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ ജി അബ്ദുര്‍ റസാഖ്, സെക്രട്ടറി അബു ത്വാഈ, ബി കെ മുഹമ്മദ്കുഞ്ഞി, എരിയാല്‍ അബ്ദുല്ല, അഷ്‌റഫലി ചേരങ്കൈ, റഹീം ചൂരി, എ എസ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thanima Mappilapattu competition on Nov 11th.

Post a Comment