● ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മാധ്യമം ദിനപത്രത്തിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
● കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സദസ് സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു
കാസർകോട്: (MyKasargodVartha) മാധ്യമം പത്രത്തിലെ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. 'ജോലി ചെയ്തതിന് കൂലി നൽകൂ' എന്ന മുദ്രാവാക്യമുയർത്തി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് ഐക്യദാർഢ്യ സദസ് നടന്നത്.
നേതാക്കളുടെ സാന്നിധ്യം
പ്രതിഷേധ സദസ് സിഐടിയു സംസ്ഥാന സെക്രട്ടറി ടികെ രാജൻ ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് സിജു കണ്ണൻ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെവി കൃഷ്ണൻ, എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പിവി തമ്പാൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ, സിപിഐ ജില്ലാ സെക്രട്ടറി സിപി ബാബു, ടിഎ ഷാഫി, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി കൃഷ്ണൻ, എച്ച്എംഎസ് ജില്ലാ പ്രസിഡൻ്റ് കെ അമ്പാടി എന്നിവർ യോഗത്തിൽ സംസാരിച്ചു. കെവി പദ്മേഷ് സ്വാഗതവും അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.
ശമ്പള കുടിശ്ശിക
ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്നതോടെയാണ് മാധ്യമം ജീവനക്കാർ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഹെഡ് ഓഫീസിനു മുന്നിൽ സമരം തുടങ്ങിയത്. കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kerala Union of Working Journalists (KUWJ) Kasaragod district committee organized a solidarity protest at the new bus stand premises, demanding unpaid wages for the striking employees of Madhyamam newspaper.
#KasargodVartha #Kasaragod #KUWJ #MadhyamamStrike #JournalistsProtest #KeralaNews #LocalNews #AparnaNews

