Join Whatsapp Group. Join now!

ഒരിഞ്ചു ഭൂമി പോലുമില്ലാതെ കൃഷിയില്‍ നൂറു മേനിയുമായി ജി എല്‍ പി എസ് കുഡ്‌ലു

ആകെയുള്ള 18 സെന്റില്‍ നിറയെ കെട്ടിടങ്ങളാണെങ്കിലും കൂണ്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് ജി എല്‍ പി എസ് കുഡ്‌ലുവിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കാസര്‍കോട് കൃഷി Kerala, News, Kudlu School, Successful farming in Kudlu school.
കുഡ്‌ലു: (my.kasargodvartha.com 12/10/2017) ആകെയുള്ള 18 സെന്റില്‍ നിറയെ കെട്ടിടങ്ങളാണെങ്കിലും കൂണ്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് ജി എല്‍ പി എസ് കുഡ്‌ലുവിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി നടത്തിയത്.

കൃഷി വിജ്ഞാന കേന്ദ്രത്തിലെ കൂണ്‍ കൃഷി റിസോഴ്‌സ് പേഴ്‌സണ്‍ പാണ്ഡുരംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ആറു ബെഡുകളിലായി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ചെയ്ത കൃഷി 25 ദിവസങ്ങള്‍ കൊണ്ട് വിളവെടുപ്പിന് പാകമായി.

കൂണ്‍ കൃഷിയുടെ ആദ്യ വിളവെടുപ്പ് പി ടി എ പ്രസിഡന്റ് ജനനി നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ അനന്ത കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kudlu School, Successful farming in Kudlu school.

Post a Comment