Join Whatsapp Group. Join now!

ഉപജില്ലാ സ്‌കൂള്‍ കായികമേള: ജി എം ആര്‍ എച്ച് എസ് ഗേള്‍സ് ചാമ്പ്യന്മാര്‍

മൂന്ന് ദിവസങ്ങളിലായി നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നു വന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ Sports, Kerala, News, Sub district sports meet ends.
വിദ്യാനഗര്‍: (my.kasargodvartha.com 12/10/2017) മൂന്ന് ദിവസങ്ങളിലായി നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നു വന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. 188 പോയിന്റുകള്‍ നേടി ജി എം ആര്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട് (പരവനടുക്കം) ചാമ്പ്യന്മാരായി.

164 പോയിന്റുകളോടെ ജി എച്ച് എസ് എസ് കുണ്ടംകുഴി രണ്ടാം സ്ഥാനവും 150 പോയിന്റുകളോടെ ജി എച്ച് എസ് എസ് ബേത്തൂര്‍പാറ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

എന്‍ എ മുഹമ്മദ് താഹിര്‍ അധ്യക്ഷത വഹിച്ചു. എസ് മുഹമ്മദ് റഫീഖ്, ഖാദര്‍ പാലോത്ത്, ടി പി മുഹമ്മദലി, കുസുമം ജോണ്‍, പി മൂസക്കുട്ടി, പി എ മുഹമ്മദ്, അസ്മാബി, ഹനീഫ വിദ്യാനഗര്‍, സുലൈഖ, ഖൈറുന്നിസ, എ എല്‍ മുസ്തഫ, അബ്ദുല്‍ ഷുക്കൂര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Kerala, News, Sub district sports meet ends.

Post a Comment