Join Whatsapp Group. Join now!

ഇന്ത്യന്‍ ജനാധിപത്യ രീതി ലോകത്തിന് മാതൃക: പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ

ഇന്ത്യന്‍ ജനാധിപത്യ രീതി ലോകത്തിന് മാതൃകയെന്ന് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയത്തിപിടിക്കാനും, ഭാവി ഭാരതത്തിന്റെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥി സKerala, News, Seminar conducted in Sheni Sri Sharadamba HSS, PB Abdur Razak MLA, Inauguration, Seminar, Democracy.
പെര്‍ള: (my.kasargodvartha.com 29.10.2017) ഇന്ത്യന്‍ ജനാധിപത്യ രീതി ലോകത്തിന് മാതൃകയെന്ന് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയത്തിപിടിക്കാനും, ഭാവി ഭാരതത്തിന്റെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥി സമൂഹത്തെ ജനാധിപത്യ ആശയങ്ങള്‍ കൊണ്ട് സമുദ്ധരിച്ചെടുക്കാനും നമുക്ക് കഴിയണമെന്നും എംഎല്‍എ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലിമെന്ററി അഫൈഴ്‌സും ഷേണി ശ്രീ ശാരദാംബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ ബഹുസ്വരതയും മതേതര ആശയങ്ങളും ജനാധിപത്യത്തിന്റെ കരുത്തായി നിലനില്‍ക്കുന്നു. അധികാരങ്ങളുടെ ദ്രുവീകരണം ജങ്ങള്‍ക്കുള്ള പരമാധികാരം നിഷേദിക്കലാണ്. അധികാര വികേന്ദ്രീകരണം എന്ന ജനാധിപത്യ ആശയത്തിന് ഇത് ഭിഷണിയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

സ്‌കൂള്‍ മാനേജര്‍ സോമശേഖര ജെ എസ് അധ്യക്ഷത വായിച്ചു. കാസര്‍കോട് പ്രസ്് ക്ലബ് മുന്‍ പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍ പുഷ്പ എം, പ്രിന്‍സിപ്പല്‍ ഗണപതി രമണ പി, യൂ പി സ്‌കൂള്‍ മേനേജര്‍ ശാരദ വൈ, റിട്ട. പ്രിന്‍സിപ്പല്‍ രവീന്ദ്രനാഥ് നായക്, പി ടി എ പ്രസിഡന്റ് അബൂബക്കര്‍ പെരുദ്ധന, അധ്യാപകന്‍ ശാസ്ത കുമാര്‍ സംസാരിച്ചു.


വിദ്യാര്‍ത്ഥികളായ സാജിദ, ഖദീജത്ത് ശാമില, ഖദീജത്ത് ഷംല, ശിതീഷ് എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. അദ്ധ്യാപകന്‍ അഷ്‌റഫ് മര്‍ത്യ സ്വാഗതഹും, വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Seminar conducted in Sheni Sri Sharadamba HSS, PB Abdur Razak MLA, Inauguration, Seminar, Democracy. 

Post a Comment