Join Whatsapp Group. Join now!

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സംഘാടക സമിതിയായി

2017 - 2018 വര്‍ഷത്തെ കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 27, 28, 29, 30 തീയ്യതികളില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും Kerala, News, School Kalolsavam
ചെമ്മനാട്: (www.kasargodvartha.com 11.10.2017) 2017 - 2018 വര്‍ഷത്തെ കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 27, 28, 29, 30 തീയ്യതികളില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലാ സ്‌കൂള്‍ കലോത്സവം ചന്ദ്രഗിരിക്കരയിലേക്ക് വിരുന്നെത്തുന്നത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്മനാട് വെസറ്റ് ഗവ. യു പി സ്‌കൂള്‍, വൈ എം എം എ ഹാള്‍ എന്നിവിടങ്ങളിലായിരിക്കും പ്രധാന വേദികള്‍.



വര്‍ഷങ്ങള്‍ക്കു ശേഷം വിരുന്നെത്തുന്ന കൗമാര കലോത്സവത്തെ വന്‍ വിജയമാക്കാന്‍ ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പരിപാടികള്‍ വിശദീകരിച്ചു. 27,94,000 രൂപയാണ് മേളയുടെ നടത്തിപ്പിനുവേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നത്. മുന്‍ മന്ത്രി സി ടി അഹ് മദ് അലി, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാസിയ സി എം, രേണുക ഭാസ്‌കര്‍, ഗീത ബാലകൃഷന്‍, സവിത രാമകൃഷ്ണന്‍, ശംസുദ്ദീന്‍ തെക്കില്‍, പി ടി എ പ്രസിഡന്റ് സി എച്ച് റഫീഖ്, എം പി ടി എ പ്രസിഡന്റ് ആരിഫ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജില്ലാ ഐ ടി കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡി ഇ ഒ ഇന്‍ ചാര്‍ജ് നന്ദലാല്‍ ഭട്ട്, പി എം അബ്ദുല്ല സംസാരിച്ചു.

പ്രിൻസിപ്പാള്‍ സാലമ്മ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍ നന്ദിയും പറഞ്ഞു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, എസ് പി കെ ജി സൈമണ്‍, മുന്‍ മന്ത്രി സി ടി അഹ് മദലി എന്നിവര്‍ മേളയുടെ രക്ഷാധികാരികളായിരിക്കും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ വര്‍ക്കിംഗ് ചെയര്‍മാനുമാണ്. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയിലാണ് ജനറല്‍ കണ്‍വീനര്‍. ട്രഷറര്‍: ഡി എ ഒ നന്ദലാല്‍ ഭട്ട്.

വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍: സ്വീകരണം ചെയര്‍മാന്‍ ഷാസിയ സി എ, കണ്‍വീനര്‍: അബ്ദുല്‍ റഊഫ്, ഭക്ഷണം: വി പി പി മുസ്തഫ, സന്തോഷ് ഡി എ, പ്രചാരണം: ഗീത ബാലകൃഷ്ണന്‍, പ്രിന്‍സ് മോന്‍ പി പി, മീഡിയ: അബ്ദുര്‍ റഹ് മാന്‍ കളനാട്, അഭിരാം സി പി, നിയമ പരിപാലനം: ഷംസുദ്ദീന്‍ തെക്കില്‍, ബോബി ജോസ്, വെല്‍ഫെയര്‍: സജിത ബാലകൃഷ്ണന്‍, കെ എസ് നാരായണന്‍ നമ്പൂതിരി. രജിസ്ട്രേഷന്‍: സുഫൈജ അബൂബക്കര്‍, ആസിഫ് എന്‍ എ. അക്കോമഡേഷന്‍: ടി ഡി കബീര്‍, സുരേന്ദ്രന്‍ കെ. ട്രാന്‍സ്പോര്‍ട്ട്: കെ മാധവന്‍ നായര്‍, സുനില്‍ കുമാര്‍ ട്രോഫി: കെ എം അബ്ദുര്‍ റഹ് മാന്‍ മുഹമ്മദ്, യാസിര്‍ സി എല്‍, സ്റ്റേജ് ആന്‍ഡ് പന്തല്‍: രേണുക ഭാസ്‌കര്‍, അജയകുമാര്‍. ലൈറ്റ് ആന്‍ഡ് സൗണ്ട്: മായ കരുണാകരന്‍, മധുസൂധനന്‍ എ എ. സോവനീര്‍: ആഇശ സഹദുല്ല, മുകുന്ദന്‍ പി കെ. ധനകാര്യം: കല്ലട്ര അബ്ദുല്‍ ഖാദര്‍, ഡോ. സുകുമാരന്‍ നായര്‍. സാംസ്‌കാരികം: താഹിറ താജുദ്ദീന്‍, അബ്ദുര്‍ റഹ് മാന്‍ പി. ഗ്രീന്‍ പ്രോട്ടോക്കോള്‍: ജലീല്‍, സുനില്‍ വി എം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, School Kalolsavam.

Post a Comment