Join Whatsapp Group. Join now!

എസ് ബി എസ് ദേളി റെയ്ഞ്ച് കമ്മിറ്റി നിലവില്‍ വന്നു

സുന്നീ ബാല സംഘം ദേളി റെയ്ഞ്ച് രൂപീകരണ യോഗം ചട്ടഞ്ചാല്‍ ഉസ്മാനിയ മദ്‌റസയില്‍ നടന്നു. ഖതീബ് അബ്ദുല്‍ ഖാദിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പരിധിയിലെ News, Kerala, SBS, Melparambha, Deli, Committee
ചട്ടഞ്ചാല്‍: (my.kasargodvartha.com 01.10.2017) സുന്നീ ബാല സംഘം ദേളി റെയ്ഞ്ച് രൂപീകരണ യോഗം ചട്ടഞ്ചാല്‍ ഉസ്മാനിയ മദ്‌റസയില്‍ നടന്നു. ഖതീബ് അബ്ദുല്‍ ഖാദിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പരിധിയിലെ മുദവ്വിറുമാരായ ഉസ്താദുമാരും തെരഞ്ഞെടുക്കപ്പെട്ട ബാലസംഘം കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.

ഭാരവാഹികള്‍: പ്രസിഡന്റ് - സല്‍മാനുല്‍ ഫാരിസ് (സഅദിയ്യ ഇംഗ്ലീഷ് മീഡിയം മദ്‌റസ), ജനറല്‍ സെക്രട്ടറി - മുഹമ്മദ് നാസിര്‍ ബി എന്‍ (55-ാം മൈല്‍ മദ്‌റസ), ട്രഷറര്‍ - മുഹമ്മദ് ഫയാസ് (മാക്കോട് മദ്‌റസ), വൈസ് പ്രസിഡന്റ് - മുഹമ്മദ് സിയാദ് എം (കപ്പനടുക്കം മദ്‌റസ), സയ്യിദ് ആമിര്‍ തങ്ങള്‍ (സഅദിയ്യ ഓര്‍ഫനേജ് മദ്‌റസ), ജോയിന്റ് സെക്രട്ടറി - അബ്ദല്‍ ഗഫൂര്‍ (സഅദിയ്യ ഇംഗ്ലീഷ് മീഡിയം മദ്‌റസ), മുഹമ്മദ് ജുനൈദ് പി ( പുത്തിരിയടുക്കം മദ്‌റസ).

മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, മുസ്തഫാ സഖാഫി തൈരക്കടവ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് നാസില്‍ എന്നിവരെ ജില്ലാ കൗണ്‍സിലര്‍മാരായും തിരഞ്ഞെടുത്തു. റെയ്ഞ്ച് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അമാനി അധ്യക്ഷത വഹിച്ചു. മിഷനറി സെക്രട്ടറി മുഹമ്മദ് നെക്രാജ് സ്വാഗതവും ഇല്‍യാസ് സഖാഫി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, SBS, Melparambha, Deli, Committee.

Post a Comment