Join Whatsapp Group. Join now!

സഅദിയ്യ ഹൈസ്‌കൂള്‍ അലുംനി രൂപീകരിച്ചു

ജാമിഅ സഅദിയ്യ ഹൈസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് അലുംനി അസോസിയേഷന്‍Kerala, News, Saadiya, Saadiya School Alumni formed
ദേളി: (my.kasargodvartha.com 09.10.2017) ജാമിഅ സഅദിയ്യ ഹൈസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് അലുംനി അസോസിയേഷന്‍ രൂപീകരിച്ചത്. പരിപാടി മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: സമീര്‍ ചട്ടഞ്ചാല്‍ (പ്രസിഡണ്ട്), ഇര്‍ഷാദ് മഞ്ഞംപാറ, സ്വലാഹുദ്ദീന്‍ എലിമല (വൈസ് പ്രസിഡണ്ടുമാര്‍), ജാബിര്‍ ആദൂര്‍ (ജനറല്‍ സെക്രട്ടറി), താജുദ്ദീന്‍ പള്ളങ്കോട്, അഷ്‌റഫ് പച്ചമ്പള (ജോ. സെക്രട്ടറിമാര്‍), സാബിത്ത് ബോവിക്കാനം (ഫിനാന്‍സ് സെക്രട്ടറി).

ഗള്‍ഫ് കോര്‍ഡിനേറ്ററായി ഇസ്മാഈല്‍ ബായാറിനെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി അമീന്‍ സഅദി ചെന്നാര്‍, ബദ്‌റുദ്ദീന്‍ സഅദി മലാര്‍, അഷ്‌റഫ് ബോവിക്കാനം, അഷ്‌റഫ് ചേരൂര്‍, മുബഷിര്‍ തൃക്കരിപ്പൂര്‍, സയ്യിദ് ജമാല്‍ തങ്ങള്‍, ആബിദ് കുണിയ, ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment