Join Whatsapp Group. Join now!

എസ് എ പുതിയവളപ്പില്‍ അനുസ്മരണം നടത്തി

ജീവിതംകൊണ്ട് ആദര്‍ശം കാട്ടിത്തന്ന എസ് എ പുതിയവളപ്പിലിന്റെ വേര്‍പാട് വിദ്യാര്‍ത്ഥികള്‍ക്ക് തീരാനഷ്ടമാണെന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ബേക്കല്‍ Kerala, INL, News, Bekal, SA Puthiya Valappil, Remembrance
ബേക്കല്‍: (my.kasargodvartha.com 16.10.2017) ജീവിതംകൊണ്ട് ആദര്‍ശം കാട്ടിത്തന്ന എസ് എ പുതിയവളപ്പിലിന്റെ വേര്‍പാട് വിദ്യാര്‍ത്ഥികള്‍ക്ക് തീരാനഷ്ടമാണെന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ബേക്കല്‍ ഹദ്ദാദ് നഗറില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു.


മലബാറില്‍ വിദ്യാഭ്യാസ വിപ്ലവം തീര്‍ത്ത സി കെ പി ചെറിയ മമ്മു കോയ സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലകൊണ്ട മകന്‍ എസ് എ തന്റെ പാടവം വിദ്യാഭ്യാസ - സാംസ്‌കാരിക മുന്നേറ്റത്തിനായി കാഴ്ചവെച്ചു. നിലപാടുകളിലൂടെ മതമൗലിക ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ തന്റേടം കാട്ടിയ നേതൃത്വം ആയിരുന്നു എസ് എ പി എന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന സെക്രട്ടറി മുഹാദ് ബി കെ അനുസ്മരിച്ചു.

എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പി എം, മുസ്തഫ തോരവളപ്പ്, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്വീഫ്, ഹനീഫ് കടപ്പുറം, ഖലീല്‍ എരിയാല്‍, ഹനീഫ് പി എച്ച്, നൗഷാദ് എരിയാല്‍, ഷംസുദ്ദീന്‍ കടപ്പുറം, നബീല്‍ അതിഞ്ഞാല്‍, ഫിര്‍ദൗസ് ബേക്കല്‍, കുഞ്ഞഹമ്മദ് പൂച്ചക്കാട്, അബ്ദുര്‍ റഹ് മാന്‍ മൗവ്വല്‍, അബ്ദുര്‍ റഹ് മാന്‍ പി കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

എന്‍ എസ് എല്‍ ജില്ലാ പ്രസിഡന്റ് റാഷിദ് ഹദ്ദാദ് അധ്യക്ഷത വഹിച്ചു. സത്താര്‍ കുന്നില്‍ സ്വാഗതവും മുനീര്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, INL, News, Bekal, SA Puthiya Valappil, Remembrance.

Post a Comment