Join Whatsapp Group. Join now!

ഗാന്ധി മുതല്‍ ഗൗരി വരെ; ജില്ലയില്‍ 100 കേന്ദ്രങ്ങളില്‍ വയലാര്‍, മുണ്ടശ്ശേരി, ചെറുകാട് അനുസ്മരണ സമ്മേളനങ്ങള്‍

'ഗാന്ധി മുതല്‍ ഗൗരി വരെ' എന്ന കാമ്പയിനിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ വയലാര്‍, മുണ്ടശ്ശേരി, ചെറുകാട് Kerala, News, Protest, Pukasa, Pukasa to conduct remembrance programme.
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.10.2017) 'ഗാന്ധി മുതല്‍ ഗൗരി വരെ' എന്ന കാമ്പയിനിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ വയലാര്‍, മുണ്ടശ്ശേരി, ചെറുകാട് അനുസ്മരണ സമ്മേളനങ്ങള്‍ നടത്തും. 12 ഏരിയകള്‍ക്കു കീഴിലുള്ള യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന സാംസ്‌ക്കാരിക കൂട്ടായ്മകളില്‍ പ്രമുഖര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ഏരിയാ തലത്തില്‍ സംഗമങ്ങള്‍ നടത്തും.


പ്രമുഖ വിവര്‍ത്തകനും സാഹിത്യകാരനുമായ കെ വി കുമാരന്‍ മാഷിനെ ആദരിക്കുന്ന സാഹിത്യ സദസ് കാസര്‍കോട് കെ ജി ബോസ് ലൈബ്രറിയുമായി ചേര്‍ന്ന് നടത്തും. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ നടക്കുന്ന സാഹിത്യ സമ്മേളനവും മഞ്ചേശ്വരം ഏരിയയില്‍ നടക്കുന്ന ബഹുഭാഷാ സമ്മേളനവും വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി വി കെ പനയാല്‍, ഇ പി രാജഗോപാലന്‍, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പ്രൊഫ. സി ബാലന്‍, ഡോ. വി പി പി മുസ്തഫ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ കെ നായര്‍, വത്സലാ നാരായണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഡോ. എന്‍ പി വിജയന്‍, വിനോദ്കുമാര്‍ പെരുമ്പള, ഏരിയ സെക്രട്ടറിമാരായ ജയചന്ദ്രന്‍ കുട്ടമത്ത്, കെ വി സജീവന്‍, നാരായണന്‍ അമ്പലത്തറ, പി വിനയകുമാര്‍, ഡോ. പൂമണി പുതിയറക്കല്‍, പി ദിലീപ്കുമാര്‍, ടി അബ്ദുല്‍ ഖാദര്‍, അജയന്‍ പനയാല്‍, വി വി കൃഷ്ണന്‍, കെ എച്ച് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Protest, Pukasa, Pukasa to conduct remembrance programme.

Post a Comment