Join Whatsapp Group. Join now!

പോപ്പുലര്‍ ഫ്രണ്ട് മഹാസമ്മേളനം: വാഹന പ്രചരണ ജാഥ തുടങ്ങി

രാജ്യത്തിന്റെ മതേതര സങ്കല്‍പങ്ങളെയും ജനാതിപത്യമൂല്യങ്ങളെയും കശാപ്പ് ചെയ്യുന്ന ഫാസിസത്തെ തുറന്ന് പറയുന്നവരേയും, എഴുതുന്നവരേയും ഇല്ലായ്മ ചെയ്യുന്ന രീതിയാണ് Kerala, News, Popular Front, Conference, Propaganda
തൃക്കരിപ്പൂര്‍: (my.kasargodvartha.com 03/10/2017) രാജ്യത്തിന്റെ മതേതര സങ്കല്‍പങ്ങളെയും ജനാതിപത്യമൂല്യങ്ങളെയും കശാപ്പ് ചെയ്യുന്ന ഫാസിസത്തെ തുറന്ന് പറയുന്നവരേയും, എഴുതുന്നവരേയും ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഭരണകൂടം കൈ കൊള്ളുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഉദുമ പറഞ്ഞു. 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് മഹാസമ്മേളന പ്രചാരണാര്‍ത്ഥം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥ തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കളവുകള്‍ ആവര്‍ത്തിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം നിഷേധിക്കാമെന്നാണ് ചിലര്‍ കണക്കു കൂട്ടുന്നത്. അത് വ്യാമോഹം മാത്രമാണെന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും മുഹമ്മദ് ഹനീഫ് പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ലിയാഖത്തലിക്ക് പതാക കൈമാറി ആരംഭിച്ച പ്രചാരണ ജാഥ വിവിധ സ്ഥലങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ നാലിന് ഹൊസങ്കടിയില്‍ സമാപിക്കും. അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന തെരുവ് നാടകവും ജാഥ യോടൊപ്പമുണ്ട്.

മഹ് മൂദ് മഞ്ചത്തടുക്ക, റഫീഖ് എം ടി പി, ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Popular Front, Conference, Propaganda.

Post a Comment