Join Whatsapp Group. Join now!

കാടങ്കോട് എം കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ക്ക് പൂമാലിക പുരസ്‌ക്കാരം

വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പൂരക്കളി, മറത്തുകളി രംഗത്തെ News, Kerala, Award, M Kunhikrishnan.
ചെറുവത്തൂര്‍: (my.kasargodvartha.com 14.10.2017) വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പൂരക്കളി, മറത്തുകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ പൂമാലിക പുരസ്‌ക്കാരത്തിന് വടക്കേമലബാറിലെ പൂരക്കളി, മറത്തുകളി രംഗത്തെ പ്രമുഖന്‍ കാടങ്കോട് എം കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ അര്‍ഹനായി. പൂരക്കളിയെ ആഗോളതലത്തില്‍ എത്തിക്കുന്നതിനുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഡോ. കെ. കെ എന്‍ കുറുപ്പിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വര്‍ഷം തോറും പ്രമുഖര്‍ക്ക് അവാര്‍ഡ് നല്‍കിവരുന്നത്.

മൂന്നര പതിറ്റാണ്ട് കാലത്തെ സേവനം കണക്കിലെടുത്താണ് കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ ബഹുമതിക്ക് അര്‍ഹനായത്. പുരസ്‌ക്കാരം അര്‍ഹതക്കുള്ള അംഗീകാരവുമായി. പുതിയ പുരയില്‍ കുഞ്ഞമ്പാടിയുടെയും മുന്തിക്കോട്ട് കുഞ്ഞമ്മയുടെയും മകനായി 1963ല്‍ ജനിച്ച് കാടങ്കോട് ഫിഷറീസ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പൂരക്കളിയും മറത്തുകളിയും സ്വായത്തമാക്കാന്‍ തുടങ്ങിയ ഇദ്ദേഹം തൈക്കടപ്പുറം പള്ളിക്കണ്ടം തറവാട്ടില്‍ വെച്ച് മഹാകവി കുട്ടമത്തിന്റെ ശ്ലോകത്തോടെയാണ് സംസ്‌കൃത പഠനം ആരംഭിച്ചത്.

News, Kerala, Award, M Kunhikrishnan

കാരിയിലെ കെ. വി സി കുഞ്ഞമ്പു വൈദ്യരുടെ ശിക്ഷണത്തില്‍ പൂരക്കളി വിഷയങ്ങള്‍ പഠിച്ചു. അതോടൊപ്പം ഈ രംഗത്തെ നിരവധി പണ്ഡിതന്മാരില്‍ നിന്നാണ് കാവ്യ ശാസ്ത്രാദികളും ശാസ്ത്ര പഠനവും നടത്തിയത്. കെ. വി പൊക്കന്‍ പണിക്കരുടെയും ശിഷ്യനാണ്. 1990ല്‍ കാഞ്ഞങ്ങാട് ശ്രീ പുള്ളികരിങ്കാളി 'അമ്മ ദേവസ്ഥാനത്താണ് മറത്തുകളി അരങ്ങേറ്റം നടത്തിയത്. എവിടെ വെച്ച് മൂന്നാം വര്‍ഷം പട്ടും വളയും ആചാരസ്ഥാനവും ലഭിച്ചു. അന്തരിച്ച പൂരക്കളി പണ്ഡിതന്‍ വേങ്ങര കൃഷ്ണന്‍ പണിക്കരുമായി നാല് തവണ മറത്തുകളിക്കാന്‍ ഭാഗ്യമുണ്ടായി.

മാതമംഗലം കുമാരന്‍ പണിക്കര്‍, പി പി മാധവന്‍ പണിക്കര്‍, എം അപ്പു പണിക്കര്‍, പി. ദാമോദരന്‍ പണിക്കര്‍ തുടങ്ങിയ പ്രഗത്ഭമതികളുമായി മറത്തുകളിച്ച് ശോഭിച്ച കുഞ്ഞികൃഷ്ണന്‍ പണിക്കരെ 2011ല്‍ കുണിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം വീരശൃംഖല നല്‍കി അനുഗ്രഹിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മികച്ച അദ്ധ്യാത്മിക പ്രഭാഷകനായ ഇദ്ദേഹം രാമായണം പാരായണം, ഭക്ഷണം, അക്ഷരശ്ലോകം എന്നിവയിലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. പൂരക്കളി സാഹിത്യരചനയും നടത്തിയിട്ടുള്ള പണിക്കര്‍ ഇപ്പോള്‍ ജ്യോതിഷ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. വി.വി ചന്ദ്രമതിയാണ് ഭാര്യ. കൃഷ്ണരാജ്, കൃഷ്ണപ്രിയ എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Award, M Kunhikrishnan,  Poomalika award for M Kunhikrishnan.

Post a Comment