നീലേശ്വരം: (my.kasargodvartha.com 18/10/2017) പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പരേതനായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ പരിയാരത്ത് മാധവി അമ്മ(88) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാധവി അമ്മ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളിലും കയ്യൂര്‍ കേസിലും പ്രതിയായി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഒളിവില്‍ കഴിയുന്ന കാലഘട്ടങ്ങളിലും അടിയന്തിരാവസ്ഥ കാലഘട്ടത്തിലും കൊടിയ പോലീസ് മര്‍ദ്ദനങ്ങളും പീഡനങ്ങളും മാധവി അമ്മക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. മൃതദേഹം വൈകീട്ട് അഞ്ച് മണിയോടെ കയ്യൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മക്കള്‍ പീതാംബരന്‍(ഖത്തര്‍), പരേതരായ വിദ്യാധരന്‍ (രാഗം സ്റ്റുഡിയോ), ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായിരുന്ന സുരേന്ദ്രന്‍ നീലേശ്വരം, ക്യാമറാമാനായിരുന്ന ശെല്‍വരാജ് കയ്യൂര്‍. മരുമക്കള്‍: ലീന(പയ്യന്നൂര്‍), ഗീതാമണി(പെരളം), ശൈലജ(ചെറുതാഴം), സുമാദേവി(അധ്യാപിക ബോവിക്കാനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: ദേവകി(ചെറുവത്തൂര്‍), പരേതരായ ജാനകി, ചാത്തുനായര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Death, Hospital, Deadbody, Obituary, Choorikkadan Krishnan Nair, Pariyarath Madhavi Amma passes away.