Join Whatsapp Group. Join now!

വണ്‍ മില്യണ്‍ ഗോള്‍: ചെങ്കള പഞ്ചായത്തും നായന്മാര്‍മൂല സ്‌കൂളും പുരസ്‌കാരം ഏറ്റുവാങ്ങി

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം കേരള കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോKerala, News, Sports, One million goal; winners award distributed
കൊച്ചി: (my.kasargodvartha.com 08.10.2017) ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ഥം കേരള കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോള്‍ ജേതാക്കളെ ആദരിച്ചു. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ചെങ്കള ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം കായിക മന്ത്രി എ.സി മൊയ്തീനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീമം ഏറ്റുവാങ്ങി.

സ്‌കൂള്‍ തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഉപഹാരം അധ്യാപകന്‍ പി.ഐ.എ ലത്വീഫും ഏറ്റുവാങ്ങി. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ കുമാര്‍, എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സാക്കിര്‍ ഹുസൈന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം എന്‍.എ താഹിര്‍, വണ്‍ മില്യണ്‍ ഗോള്‍ വളണ്ടിയര്‍മാരായ ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, One million goal; winners award distributed

Post a Comment