Join Whatsapp Group. Join now!

ദീപാവലി ദിനത്തോടനുബന്ധിച്ച് എന്‍ എസ് എസ് വള്‍ണ്ടിയര്‍മാര്‍ അമ്പലത്തറ സ്‌നേഹവീട് സന്ദര്‍ശിച്ചു

ഉദുമ ഹയര്‍സെക്കണ്ടറി എന്‍ എസ് എസ് വള്‍ണ്ടിയര്‍മാര്‍ ദീപാവലി ദിനത്തില്‍ അംബലത്തറ സ്‌നേഹവീട് News, Kerala, NSS, Endosulfan.
ഉദുമ: (my.kasargodvartha.com 19.10.2017) ദീപാവലി ദിനത്തോടനുബന്ധിച്ച് എന്‍ എസ് എസ് വള്‍ണ്ടിയര്‍മാര്‍ അമ്പലത്തറ സ്‌നേഹവീട് സന്ദര്‍ശിച്ചു. ഉദുമ ഹയര്‍സെക്കന്‍ഡറി എന്‍ എസ് എസ് വള്‍ണ്ടിയര്‍മാര്‍ ആണ് അംബലത്തറ സ്‌നേഹവീട് സന്ദര്‍ശിച്ചത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷ കീടനാശിനിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ കൂടെ ദീപാവലി ആഘോഷിച്ചു.



സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ എന്നിവര്‍ സ്‌നേഹവീടിനെക്കുറിച്ചും ഇതു യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും വിവരിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്‍ഡോസള്‍ഫാന് എതിരായ് നടത്തിയ വിവിധ സമരങ്ങളെക്കുറിച്ചും, പൊരാട്ടങ്ങളെക്കുറിച്ചും എന്‍ എസ് എസ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.

ഉദാരമതികളുടെ സഹായം കൊണ്ടുമാത്രമാണു സ്ഥാപനം മുമ്പോട്ട് പോകുന്നതെന്നു അദ്ദേഹം പറഞ്ഞു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ രൂപേഷ്, ഗിരിജ, ദിവ്യ, അനശ്വര, യദു പരിപാടിക്കു നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, NSS, Endosulfan,  NSS Volunteers visits Snehaveed.

Post a Comment