Join Whatsapp Group. Join now!

ചെമ്മനാടിനെ കഞ്ചാവ് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നവരെ നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്തു

ചെമ്മനാടിനെ കഞ്ചാവ് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നവരെ നാട്ടുകാര്‍ Kerala, Kasaragod, Chemnad, Ganja, Marijuana, Natives, Students, Mafia, Police, Old Bus Stand, Narcotic Cell
കാസര്‍കോട്: (my.kasargodvartha.com 18/10/2017) ചെമ്മനാടിനെ കഞ്ചാവ് കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നവരെ നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 പേരെയാണ് പൊതുപ്രവര്‍ത്തകനായ സഫറുല്ല ചെമ്മനാടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയത്. കുറച്ചുദിവസങ്ങളായി പുറത്തുനിന്നും ചെമ്മനാട്ടേക്ക് കഞ്ചാവെത്തുന്നു എന്ന പരാതി സജീവമാണ്. വിദ്യാര്‍ത്ഥികളെയടക്കം ലക്ഷ്യംവെച്ച് പരിസരപ്രദേശങ്ങളില്‍നിന്നും ചെമ്മനാട്ടേക്ക് കഞ്ചാവ് കൊണ്ടുവരുന്നത് വ്യാപകമാണ്.


ചന്ദ്രഗിരി പാലത്തിനടിയില്‍ കഞ്ചാവുവലിക്കുന്നതിനിടയില്‍ പ്രദേശവാസിയായ യുവാവിനെ ഏതാനും ദിവസം മുമ്പ് പോലീസ് പിടികൂടിയിരുന്നു. കൂടെയുണ്ടായിരുന്ന പ്രദേശവാസികളല്ലാത്ത രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പിടികൂടിയ യുവാവില്‍നിന്ന് ചെറിയ പാക്കറ്റ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പിന്നീട് പോലീസ് വിട്ടയച്ച യുവാവ് വീണ്ടും കഞ്ചാവുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവ് ഇടപാട് നടത്തുന്ന പലരുമായും ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് സംഘമാണ് യുവാവ് മുഖേന ചെമ്മനാട്ടേക്ക് കഞ്ചാവെത്തിക്കുന്നത്.

ചെമ്മനാട് നടക്കാന്‍ പോകുന്ന ജില്ലാ കലോത്സവത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ച് കഞ്ചാവ് മാഫിയ സംഘങ്ങള്‍ രംഗത്തുവന്നേക്കാമെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയിലുണ്ട്. പ്രദേശത്തേക്ക് കഞ്ചാവെത്തിക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി. ജില്ലയിലെ ഏറെക്കുറെ നിര്‍ജീവമായ നാര്‍ക്കോട്ടിക്ക് സെല്ലിന്റെ അനാസ്ഥ കഞ്ചാവുലോബിക്ക് സൗകര്യമാവുന്നുണ്ട്. അധികൃതര്‍ മുന്നിട്ടിറങ്ങി കഞ്ചാവുസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ഇത്തരം ലോബികളുടെ വേരറുത്താല്‍ നാട് കഞ്ചാവുമുക്തമാക്കാന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: Kerala, Kasaragod, Chemnad, Ganja, Marijuana, Natives, Students, Mafia, Police, Old Bus Stand, Narcotic Cell

Post a Comment