ചര്‍ളടുക്ക: (my.kasargodvartha.com 14.10.2017) ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ചര്‍ളടുക്കയില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന മൊബൈല്‍ ഫോണ്‍ ടവറിനെതിരെ വ്യാപക പ്രതിഷേധം. ചെര്‍ക്കള -കല്ലടുക്ക ഹൈവേക്കരികില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ടവര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇതിനായി പഞ്ചായത്തില്‍ നിന്നുള്ള അനുമതിയും കമ്പനി നേടിയിരുന്നു. എന്നാല്‍ ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്തെ ടവര്‍ നിര്‍മ്മാണത്തിനെതിരെ ആരോഗ്യപരമായ ആശങ്ക ചൂണ്ടിക്കാട്ടി ജനങ്ങള്‍ മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, പഞ്ചായത്തധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.
ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ തൊട്ടടുത്ത് തന്നെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റും 200 മീറ്റര്‍ ചുറ്റളവിലായി ഇരുപത്തഞ്ചോളം വീടുകളും നിലവിലുണ്ട്. കൂടാതെ 350 കുട്ടികള്‍ പഠിക്കുന്ന മദ്‌റസയും ചേടിക്കാന എസ്.സി കോളനിയും ഇതിന്റെ സമീപത്താണുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചര്‍ളടുക്ക ബദരിയ ജുമാ മസ്ജിദ് കമ്മിറ്റിയും നാട്ടുകാരും വിവിധ സംഘടനകളും അധികൃതരെ സമീപിച്ചതിന്റെ ഫലമായി നിര്‍മ്മാണ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് സ്‌റ്റേ ചെയ്തിരിക്കുകയാണ്. നിര്‍മ്മാണ കമ്പനിയെയും പരാതിക്കാരെയും ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിട്ടുമുണ്ട്. ഇതു സംബന്ധിച്ച് ഡി.റ്റി.സി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഗ്രാമ പഞ്ചായത്തിനോടും വില്ലേജ് ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിലെ മൊബൈല്‍ ഫോണ്‍ ടവര്‍ നിര്‍മ്മാണം ഉപേക്ഷിച്ച് ജനവാസമില്ലാത്ത പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പൂര്‍ണമായും നേടിയെടുക്കുന്നതു വരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിനായി ഗ്രാമ പഞ്ചായത്തംഗം മുനീര്‍ ചെടേക്കാല്‍ ചെയര്‍മാനും എം.പി ഹനീഫ ഗോവ കണ്‍വീനറുമായി പതിമൂന്നംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
റസാഖ് പെര്‍ള, ജമാല്‍, ഇബ്രാഹിം ഖാസിമി, അബ്ദുല്‍ ഖാദര്‍ ഫൈസി, സാദിഖ് ചര്‍ളടുക്ക, എച്ച്.കരീം, രിഫാഇ ചര്‍ളടുക്ക, ഷാഫി പാറ എന്നിവരാണ് സമര സമിതി അംഗങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Mobile phone tower, Protest, Action committee, Complaint, Natives protest against mobile tower; Action committee formed.