Join Whatsapp Group. Join now!

നാടക് ചെറുവത്തൂര്‍ മേഖലാ കമ്മറ്റി രൂപവത്കരിച്ചു

കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക് ചെറുവത്തൂര്‍ മേഖലാ കമ്മിറ്റി News, Kerala, Cheruvathur, Nadak, Plaza auditorium, Inauguration,
ചെറുവത്തൂര്‍:(my.kasargodvartha.com 23/10/2017) കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക് ചെറുവത്തൂര്‍ മേഖലാ കമ്മിറ്റി രൂപീകരിച്ചു. ചെറുവത്തൂര്‍ ഹൈലൈന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ മുഖ്യാതിഥിയായി.

കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോപി കുറ്റിക്കോല്‍, ജില്ലാ പ്രസിഡണ്ട് രാജ് മോഹന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു. ഗംഗന്‍ ആയിറ്റി സ്വാഗതവും ഉണ്ണിരാജ് ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.

News, Kerala, Cheruvathur, Nadak, Plaza auditorium, Inauguration, Nadak Cheruvathu zone committee formed

ഭാരവാഹികളായി മുനമ്പത്ത് ഗോവിന്ദന്‍, കെ.കെ.നായര്‍, ജനാര്‍ദ്ദനന്‍ കുട്ടമത്ത് (രക്ഷാധികാരികള്‍), ഗംഗന്‍ ആയിറ്റി (പ്രസിഡണ്ട്), രവീന്ദ്രന്‍ ചെറുവത്തൂര്‍, യശോദ പുത്തിലോട്ട് (വൈസ് പ്രസിഡണ്ടുമാര്‍). വിനോദ് ആലന്തട്ട (സെക്രട്ടറി), ഭരതന്‍ പിലിക്കോട്, വിജേഷ് കാരി (ജോ. സെക്രട്ടറിമാര്‍), ഉണ്ണിരാജ് ചെറുവത്തൂര്‍ (ട്രഷര്‍) എന്നിവരെ തിരഞ്ഞെടുത്തു.


Keywords: News, Kerala, Cheruvathur, Nadak, Plaza auditorium, Inauguration, Nadak Cheruvathu zone committee formed

Post a Comment