കാസര്‍കോട് : (my.kasargodvartha.com 14.10.2017) ക്യാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രായ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. ഭരണഘടനാ സ്വാതന്ത്രമനുസരിച്ച് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശം നിഷേധിക്കാനല്ല കോടതി നോക്കേണ്ടത്. മറിച്ച് എസ് എഫ് ഐയുടെ സ്വഭാവം തിരുത്താനാണ് കോടതി ശ്രമിക്കേണ്ടതെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.
വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമായത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടലാണ്. ഈ വിധി സര്‍ക്കാറിനും കോളജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികളുടെമേല്‍ എന്തും അടിച്ചേല്‍പിക്കാനുള്ള സ്വാതന്ത്രമായി മാറും. വിദ്യാര്‍ത്ഥികളോട് എന്നും പ്രതിബന്ധതയുള്ള എം എസ് എഫ് ഈ വിധിക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, News, MSF, High court, MSF against court order.