Join Whatsapp Group. Join now!

എം.സി അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചു

അരനൂറ്റാണ്ടുകാലം അവിഭക്ത കണ്ണൂര്‍ ജില്ലയിലും തുടര്‍ന്ന് കാസകോട് ജില്ലയിലും മുസ്ലിം ലീഗ് പ്രസ്ഥാനം News, Kerala, Charitable trust, Formed, Convener,
മൊഗ്രാല്‍:(my.kasargodvartha.com 03/10/2017) അരനൂറ്റാണ്ടുകാലം അവിഭക്ത കണ്ണൂര്‍ ജില്ലയിലും തുടര്‍ന്ന് കാസകോട് ജില്ലയിലും മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുകയും ജില്ലയിലെ മത -രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക ചരിത്രത്തില്‍ തന്റേതായ വ്യക്തിത്വം ഉറപ്പാക്കുകയും ചെയ്ത അന്തരിച്ച എം.സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരില്‍ മൊഗ്രാലില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി. പരേതനായ എം.സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ കുടുംബാങ്ങങ്ങളും നാട്ടുകാരും ചേര്‍ന്നാണ് നാട്ടിലെ നിര്‍ധന കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയിരിക്കുന്നത്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി സമൂഹത്തിലെ പാവപ്പെട്ടവരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച എം.സി ഹാജി സാഹിബിനെ പുതുതലമുറകള്‍ക്ക് പരിചയപ്പെടുത്തുകയും യുവതലമുറക്ക് വഴികാട്ടുക എന്ന ഉദ്ദേശലക്ഷ്യവും ചാരിറ്റബിള്‍ ട്രസ്റ്റിനുണ്ട്. ട്രസ്റ്റ് രൂപീകരണ യോഗം മുസ്ലിം ലീഗ് നേതാവും മുന്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ബഷീര്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എം. സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം ഖാലിദ് ഹാജി, മാഹിന്‍ മാസ്റ്റര്‍ എം.എ, അബ്ദുര്‍ റഹ് മാന്‍ സുര്‍ത്തിമുല്ല, ടി.സി അഷ്റഫ്, എച്ച്. എം കരീം എന്നിവര്‍ പ്രസംഗിച്ചു.

എം.സി അബ്ദുല്‍ ഖാദര്‍ ഹാജി

ചടങ്ങില്‍ ബഷീര്‍ അഹമ്മദ് സിദ്ദീഖ്, നാസിര്‍ മൊഗ്രാല്‍, പി എ ആസിഫ്, എം. ടി മുഹമ്മദ് സിദ്ദീഖ്, ശുക്രി മുഹമ്മദ്, അബ്ബാസ്, എം.പി മുസ്തഫ, അബ്ദുല്ലക്കുഞ്ഞി സ്രാങ്ക്, എ യൂസുഫ്, കെ. അന്തുഞ്ഞി, എം. അബ്ദുല്ലക്കുഞ്ഞി, ബി. കെ അബ്ദുല്ല, മുഹമ്മദ് ഹനീഫ്, എം.എ മുഹമ്മദ്, സി.എച്ച് അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എ മൂസ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: എം.സി കുഞ്ഞഹമ്മദ് ഹാജി (ചെയര്‍മാന്‍), എം. ഖാലിദ് ഹാജി, അഡ്വ. സക്കീര്‍ അഹ് മദ്, എം.എം പെര്‍വാഡ്, മുജീബ് റഹ് മാന്‍, (വൈസ് ചെയര്‍മാന്‍ന്മാര്‍), എം.എ മൂസ (ജനറല്‍ കണ്‍വീനര്‍), എച്ച് എം കരീം, എം.പി അബ്ദുല്‍ ഖാദര്‍, ബി.എ മുഹമ്മദ് കുഞ്ഞി, (ജോ. കണ്‍വീനര്‍മാര്‍) ടി.സി അഷ്റഫ് (ട്രഷറര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Charitable trust, Formed, Convener, MC Abdul Khader Haji memorial charitable trust formed


Post a Comment